പോസ്റ്റിന്റെ പൂര്‍ണരൂപം:
സ്വാമി ശരണം5 വര്‍ഷം മുന്‍പ് വീടിനടുത്തേക്ക് ഞാന്‍ ട്രാന്‍സ്ഫര്‍ റിക്വസ്റ്റ് കൊടുത്തിരുന്നു ശബരിമല കയറിയതിനു ശേഷമാണ് അത് പെട്ടന്ന് ഓഡര്‍ ആയത്. എല്ലാം അയ്യപ്പസ്വാമിയുടെ അനുഗ്രഹം.
ട്രാഫിക് ബ്ലോക്കുകള്‍ക്ക് ഇടയിലൂടെ 6 കിലോമീറ്റര്‍ വണ്ടി ഓടിച്ചു 45 മിനിറ്റ് കൊണ്ട് ഓഫീസില്‍ എത്തിയിരുന്ന എനിക്കിപ്പോള്‍ ജോലിക്ക് 2 മിനിറ്റു കൊണ്ട് നടന്നെത്താം.
സ്വാമിയേ എനിക്ക് ട്രാന്‍സ്ഫര്‍ തരാന്‍ മുന്‍കൈ എടുത്ത ഉദ്യോഗസ്ഥര്‍ക്ക് നല്ലതുമാത്രം വരുത്തണെ...
advertisement
പൊലീസ് സുരക്ഷയില്‍ ശബരിമലയിലെത്തിയതിനെ തുടര്‍ന്ന് ബി.എസ്.എന്‍.എല്‍ രഹനയെ സ്ഥലം മാറ്റിയിരുന്നു. ബോട്ട് ജെട്ടി ശാഖയില്‍ ജീവനക്കാരിയായ രഹനയെ രവിപുരത്തേക്കാണ് മാറ്റിയത്. പൊതുജനങ്ങളുമായി നേരിട്ട് സമ്പര്‍ക്കം വരാത്ത ബ്രാഞ്ചിലേക്കാണ് മാറ്റം. രഹനയ്‌ക്കെതിരെ ബി.എസ്.എന്‍.എല്‍ വകുപ്പ്തല അന്വേഷണത്തിനും ഉത്തരവിട്ടിട്ടുണ്ട്. ഇതിനിടെയാണ് പ്രതികരണവുമായി രഹന രംഗത്തെത്തിയത്.
