ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെയായിരുന്നു താരത്തിന്റെ പ്രതികരണം. വീഡിയോ കാട്ടുതീ പോലെ പ്രചരിപ്പിക്കരുതെന്നും താനൊരു പെൺകുട്ടയാണെന്നും കാര്യങ്ങൾ കൈകാര്യം ചെയ്യാൻ ബുദ്ധിമുട്ടാണെന്നുമായിരുന്നു ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെ നടി പ്രതികരിച്ചത്.
ഞാനുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന കണ്ടന്റ് നിങ്ങൾക്ക് തമാശ ആയിരിക്കാം. പക്ഷെ, എനിക്കും ഞാനുമായി അടുപ്പമുള്ളവർക്കും ഏറെ ബുദ്ധിമുട്ടുള്ള കാര്യമാണിത്. കാര്യങ്ങൾ കൈകാര്യം ചെയ്യാൻ ഏറെ പ്രയാസമേറിയ സംഭവമാണിത്. ഞാനൊരു പെൺകുട്ടിയാണെന്ന് നിങ്ങൾ ഓർക്കണം. എനിക്കും ഒപ്പമുള്ളവർക്കും വികാരങ്ങളുണ്ട്. നിങ്ങൾ അതിനെ ഒരിക്കലും കൂടുതൽ വഷളാക്കരുത്. കാട്ടുതീ പോലെ എല്ലാമിങ്ങനെ പ്രചരിപ്പിക്കരുതെന്ന് താഴ്മയോടെ അഭ്യർത്ഥിക്കുകയാണ്. ഇനിയും നിർബന്ധമാണെങ്കിൽ നിങ്ങളുടെ അമ്മയുടെയോ പെങ്ങളുടെയോ കാമുകിയുടെയോ വീഡിയോകൾ കണ്ട് ആസ്വദിക്കൂ. എന്റേത് പോലെ അവർക്കും ശരീരമുണ്ടെന്നാണ് നടി ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ കുറിച്ചത്.
advertisement
ഇത് നിങ്ങളുടെ വിനോദമല്ല, മനുഷ്യജീവനാണെന്നാണ് നടി മറ്റൊരു സ്റ്റോറിയിൽ കുറിച്ചത്. എന്നെ കുറ്റപ്പെടുത്തുന്ന രീതിയിൽ നിരവധി പോസ്റ്റുകളും കമന്റുകളും കണ്ടിരുന്നു. ഇത്തരം വീഡിയോകൾ കണ്ടവരും പ്രചരിപ്പിച്ചവരും ചോദ്യം ചെയ്യപ്പെടുന്നില്ല. പിന്നെ എന്തുകൊണ്ടാണ് സ്ത്രീകളെ മാത്രം കുറ്റപ്പെടുത്തുന്നതെന്നാണ് നടി ചോദിക്കുന്നത്. ഇതൊരു വീഡിയോ മാത്രമല്ല, ഒരാളുടെ ജീവനും മാനസികാരോഗ്യവുമാണ്. ഇത്തരം ഡീപ് ഫെയ്ക്കുകൾ ജീവിതങ്ങളെ നശിപ്പിക്കുകയാണ്. വീഡിയോ പ്രചരിപ്പിക്കുന്നത് നിർത്തൂ. ലിങ്ക് ചോദിക്കുന്നത് നിർത്തൂ. മനുഷ്യരാകൂ എന്നും നടി കൂട്ടിച്ചേർത്തു.