TRENDING:

ഹോട്ടലില്‍ മുറിയെടുക്കുന്നവര്‍ ശ്രദ്ധിക്കുക; ഒളിക്യാമറ ഉണ്ടോയെന്ന് എങ്ങനെ കണ്ടുപിടിക്കാം?

Last Updated:

"ഹോട്ടലില്‍ മുറിയെടുത്താല്‍ ആദ്യം ചെയ്യേണ്ട കാര്യങ്ങള്‍"

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ഹോട്ടല്‍ മുറികളില്‍ നിന്ന് ഒളിക്യാമറ കണ്ടെത്തിയ സംഭവങ്ങള്‍ നാം സ്ഥിരമായി കേള്‍ക്കാറുണ്ട്. വ്യക്തികളുടെ സ്വകാര്യതയും സുരക്ഷയുമാണ് ഇതിലൂടെ നഷ്ടപ്പെടുന്നത്. ഈ സാഹചര്യത്തില്‍ ഹോട്ടലില്‍ മുറിയെടുക്കുന്നവര്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളെപ്പറ്റിയാണ് ഇനി പറയുന്നത്. ഹോട്ടലില്‍ മുറിയെടുക്കുന്നവര്‍ ആദ്യം തന്നെ ചെയ്യേണ്ട കാര്യങ്ങളെക്കുറിച്ച് ഒരു യുവതി ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത വീഡിയോയാണ് ഇപ്പോള്‍ വ്യാപകമായി ചര്‍ച്ചയാകുന്നത്.
advertisement

@victorias.way_എന്ന ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഏകദേശം രണ്ട് ലക്ഷത്തിലധികം പേരാണ് കുറഞ്ഞ സമയത്തിനുള്ളില്‍ ഈ വീഡിയോ കണ്ടത്. ഹോട്ടലില്‍ മുറിയെടുത്താല്‍ ആദ്യം ചെയ്യേണ്ട കാര്യങ്ങള്‍ എന്ന തലക്കെട്ടോടെയാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഒളിക്യാമറകളെ കണ്ടെത്താന്‍ താന്‍ ഉപയോഗിക്കുന്ന ചില വസ്തുക്കളെയും യുവതി വീഡിയോയിലൂടെ കാണിക്കുന്നുണ്ട്.

ഹോട്ടല്‍ മുറിയിലെത്തിയാല്‍ ഉടന്‍ തന്നെ വാതിലിനു മുന്നിലുള്ള പീക്ക് ഹോള്‍ അടക്കണമെന്ന് യുവതി പറയുന്നു. ബാന്‍ഡേജ് ഉപയോഗിച്ച് ഈ ഹോള്‍ അടയ്ക്കാന്‍ കഴിയുമെന്ന് വീഡിയോയില്‍ പറയുന്നു. നിങ്ങള്‍ മുറിയില്‍ കയറിയയുടനെ വാതില്‍ അടച്ചിരിക്കണം. അക്കാര്യം ഉറപ്പുവരുത്തണമെന്നും ഇവര്‍ വീഡിയോയിലൂടെ പറഞ്ഞു. ശേഷം മുറിയില്‍ ലൈറ്റുകളെല്ലാം അണച്ചശേഷം ലേസര്‍ ലൈറ്റ് ഉപയോഗിച്ച് മുറി സ്‌കാന്‍ ചെയ്യണം. അതിലൂടെ മുറിയില്‍ ഒളിക്യാമറ വെച്ചിട്ടുണ്ടോ എന്ന കാര്യം അറിയാന്‍ സാധിക്കും.

advertisement

മുറിയിലെ ഇലക്ട്രോണിക് പ്ലഗ്ഗുകളിലും ഒളിക്യാമറ വെയ്ക്കുന്ന രീതിയുണ്ട്. അതിനാല്‍ ഹോട്ടല്‍ മുറിയിലെത്തിയാലുടന്‍ ഇക്കാര്യങ്ങള്‍ പരിശോധിക്കണമെന്ന് വീഡിയോയിലൂടെ ഇവര്‍ മുന്നറിയിപ്പ് നല്‍കുന്നു. അവസാനമായി മുറിയിലെ ടിവിയും ബാത്ത് റൂമിലെ കണ്ണാടിയും ലേസര്‍ ലൈറ്റ് ഉപയോഗിച്ച് പരിശോധിക്കണം. ഈ സ്ഥലങ്ങളിലും ഒളിക്യാമറ വെയ്ക്കാനുള്ള സാധ്യതയുണ്ടെന്ന് ഇവര്‍ പറഞ്ഞു.

മലയാളം വാർത്തകൾ/ വാർത്ത/Buzz/
ഹോട്ടലില്‍ മുറിയെടുക്കുന്നവര്‍ ശ്രദ്ധിക്കുക; ഒളിക്യാമറ ഉണ്ടോയെന്ന് എങ്ങനെ കണ്ടുപിടിക്കാം?
Open in App
Home
Video
Impact Shorts
Web Stories