എല്ലാ വർഷവും യൂണികോഡ് കൺസോർഷ്യം ഇമോജികളുടെ ഒരു ലിസ്റ്റ് പ്രസിദ്ധീകരിക്കുകയും അംഗീകരിക്കുകയും ചെയ്യും. അംഗീകാരം നൽകി ഇമോജികൾ പ്രസിദ്ധീകരിച്ചു കഴിഞ്ഞാൽ, ആൻഡ്രോയിഡ്, ഐഒഎസ് പോലുള്ള മൊബൈൽ ഓപ്പറേറ്റിംഗ് സിസ്റ്റങ്ങൾ അതാത് പ്ലാറ്റ്ഫോമുകളിൽ അവതരിപ്പിക്കും. അംഗീകാരത്തിനായി എത്തുന്ന ഇമോജികൾക്ക് വോട്ട് ചെയ്യുകയും അഭിപ്രായം സമർപ്പിക്കുകയും ചെയ്യുന്ന ഒരു കൂട്ടം അംഗങ്ങൾ യൂണീകോഡ് കൺസോർഷ്യത്തിൽ ഉണ്ട്. നെറ്റ്ഫ്ലിക്സ്, ആപ്പിൾ, ഫേസ്ബുക്ക്, ഗൂഗിൾ, ടിൻഡർ എന്നിവയാണ് ഈ അംഗങ്ങൾ.
ചരിത്രം
1999ൽ ഒരു ജാപ്പനീസ് മൊബൈൽ ഓപ്പറേറ്റിംഗ് കമ്പനിയിൽ ജോലി ചെയ്തിരുന്ന എഞ്ചിനീയറാണ് ആദ്യമായി ഇമോജി സൃഷ്ടിച്ചത്. മൊബൈൽ ഇന്റഗ്രേറ്റഡ് സർവീസായ ഐ-മോഡിന്റെ പ്രകാശനത്തിനായി ഷിഗെതക കുരിത എന്ന് എഞ്ചിനീയർ ആണ് 176 ഇമോജികൾ സൃഷ്ടിച്ചത്. പിന്നീട്, 2010 ൽ യൂണീകോഡ് ഇമോജികളുടെ ഉപയോഗത്തിന് ഒരു മാനദണ്ഡം തയ്യാറാക്കി. അതിനുശേഷം, ആഗോള ബ്രാൻഡുകളായ ഗൂഗിൾ, മൈക്രോസോഫ്റ്റ്, ഫേസ്ബുക്ക്, ട്വിറ്റർ എന്നിവ ഇമോജികളുടെ സ്വന്തം പതിപ്പുകൾ സൃഷ്ടിക്കാൻ തുടങ്ങി. ഇതുവരെയുള്ളതിൽ ഇമോജികളുടെ ഏറ്റവും വലിയ പതിപ്പാണ് യൂണികോഡ് 6.0. ഇതിൽ 994 ഇമോജികൾ ഉൾക്കൊള്ളുന്നുണ്ട്. കുടുംബം, ഹൃദയങ്ങൾ, മൃഗങ്ങൾ, രാജ്യം, പതാകകൾ, വസ്ത്രങ്ങൾ, ക്ലോക്കുകൾ, ഭക്ഷണം, നഗര ചിത്രങ്ങൾ എന്നിവയുടെ ഇമോട്ടിക്കോണുകൾ ഇതിൽ ഉൾപ്പെടുന്നു.
advertisement
ലോക ഇമോജി ദിനത്തിന്റെ പ്രാധാന്യം
2014ൽ, ഇമോജിപീഡിയയുടെ സ്ഥാപകനായ ജെറമി ബർജ് ജൂലൈ 17 ലോക ഇമോജി ദിനമായി ആചരിക്കുന്നതായി പ്രഖ്യാപിച്ചു. ജൂലൈ 17 ന് ഈ ദിവസം ആഘോഷിക്കുന്നതിനുള്ള മറ്റൊരു കാരണം, ‘കലണ്ടർ’ ഇമോജി ഈ തീയതിയാണ് അതിന്റെ ചിത്രമായി ചിത്രീകരിച്ചിരിക്കുന്നത്.
കഴിഞ്ഞ വർഷം പുറത്തിറക്കിയ ഇമോജികൾ
കഴിഞ്ഞ വർഷം 110 പുതിയ ഇമോജികൾ പുറത്തിറക്കി. ചിരിച്ച് കൊണ്ട് കരയുന്ന മുഖം, ട്രാൻസ്ജെൻഡർ ഫ്ലാഗ്, ബബിൾ ടീ, എന്നിവ ഉൾപ്പെടെ നിരവധി പുതിയ ഇമോജികൾ പുറത്തിറക്കി. ആപ്പിൾ ഉൾപ്പെടെ എല്ലാ ആഗോള ടെക് കമ്പനികൾക്കും ഇമോജികളുടെ ജനപ്രീതിയെക്കുറിച്ച് അറിയാം. ഐഒഎസ് 14 ന്റെ ഏറ്റവും പുതിയ പതിപ്പിൽ, ടെക് ഭീമൻ കീബോർഡിൽ പുതിയ ഇമോജികൾ ഉൾപ്പെടുത്തിയിരുന്നു.