TRENDING:

'കോവിഡ് വാക്സിൻ നിങ്ങളെ സ്വവർഗാനുരാഗിയാക്കും'; വിചിത്രവാദവുമായി ഇസ്രായേലി പുരോഹിതൻ

Last Updated:

മനുഷ്യ ഭ്രൂണത്തിൽ നിന്നാണ് വാക്സിൻ നിർമിക്കുന്നതെന്നാണ് വാദം

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കോവിഡ് മഹാമാരി പൊട്ടിപ്പുറപ്പെട്ടതിന് പിന്നാലെ വിചിത്ര വാദങ്ങളും നിർദേശങ്ങളുമൊക്കെയായി നിരവധി പുരോഹിതരും നേതാക്കളും ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും രംഗത്തെത്തിയിരുന്നു. കോവിഡിന് പ്രതിരോധ വാക്സിൻ എത്തിയിട്ടും ഊഹാപോഹങ്ങൾക്കും വ്യാജ പ്രചരണങ്ങൾക്കും ഒട്ടും കുറവ് വന്നിട്ടില്ല.
advertisement

ഇസ്രായേലിലെ മതപുരോഹിതനാണ് പുതിയ വാദവുമായി എത്തിയിരിക്കുന്നത്. ഇസ്രായേലിലെ തീവ്ര യാഥാസ്ഥിതിക വിഭാഗത്തിൽപെട്ട പുരോഹിതനായ റബ്ബി ഡാനിയേൽ അസോർ ആണ് അനുയായികൾക്ക് തെറ്റിദ്ധരിപ്പിക്കുന്ന രീതിയിലുള്ള ആഹ്വാനം നൽകിയിരിക്കുന്നത്.

സോഷ്യൽമീഡിയയിലടക്കം നിരവധി ഫോളോവേഴ്സുള്ളയാളാണ് റബ്ബി ഡാനിയേൽ. വാക്സിനേഷൻ നടപടികൾ 'ആഗോള ക്ഷുദ്ര ഗവൺമെന്റിന്റെ' പ്രവർത്തനമാണെന്നും പുതിയ ലോക ക്രമം സ്ഥാപിക്കാനുള്ള ശ്രമമാണിതെന്നുമാണ് വാദം.

You may also like:പെൺകുഞ്ഞിന് 60,000 രൂപ, ആൺ കുഞ്ഞിന് 1.50 ലക്ഷം രൂപ; കുഞ്ഞുങ്ങളെ വിൽക്കുന്ന സംഘം പിടിയിൽ

advertisement

മനുഷ്യ ഭ്രൂണത്തിൽ നിന്നാണ് വാക്സിൻ നിർമിക്കുന്നതെന്നും ഇതു കുത്തിവെച്ചാൽ മനുഷ്യനിൽ വിപരീത താത്പര്യങ്ങളുണ്ടാകുമെന്നുമാണ് വാദം. ഭ്രൂണത്തിൽ നിന്നും നിർമിക്കുന്ന ഏത് വാക്സിൻ ഉപയോഗിച്ചാലും വിപരീത താത്പര്യങ്ങൾ ഉണ്ടാകും. ഇതിന് തെളിവുണ്ടെന്നും സ്വവർഗാനുരാഗികളാകുമെന്ന സൂചന നൽകി ഇയാൾ വാദിക്കുന്നു.

ലോകാരോഗ്യ സംഘടനയെയും വാക്സിനേഷൻ വികസിപ്പിക്കുന്നഫൈസർ, ബയോ ടെക്കിനെയും "ക്രിമിനൽ സംഘടനകൾ" എന്നാണ് ഇയാൾ വിശേഷിപ്പിച്ചത്. ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു വാക്സിനിലൂടെ മൈക്രോചിപ്പ് കയറ്റുന്നുവെന്നുവെന്നാണ് മറ്റൊരു വാദം.

മലയാളം വാർത്തകൾ/ വാർത്ത/Corona/
'കോവിഡ് വാക്സിൻ നിങ്ങളെ സ്വവർഗാനുരാഗിയാക്കും'; വിചിത്രവാദവുമായി ഇസ്രായേലി പുരോഹിതൻ
Open in App
Home
Video
Impact Shorts
Web Stories