TRENDING:

കുന്നംകുളത്ത് പട്ടാപ്പകൽ വീട് കുത്തിത്തുറന്ന് 80 പവന്‍ സ്വര്‍ണം കവര്‍ന്നു

Last Updated:

വീട്ടുകാർ വിവാഹത്തിൽ പങ്കെടുക്കാൻ പോയ സമയത്താണ് മോഷണം നടന്നത്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
തൃശൂർ കുന്നംകുളത്ത് വീട്ടിൽ പട്ടാപ്പകൽ വൻ കവർച്ച. ശാസ്ത്രി നഗറിൽ താമസിക്കുന്ന എൽ.ഐ.സി ഡിവിഷണൽ ഓഫിസർ ദേവിയുടെ വീട്ടിലാണ് കവർച്ച നടന്നത്. 80 പവൻ സ്വർണം നഷ്ടപ്പെട്ടതായാണ് പ്രാഥമിക വിവരം. ഇന്ന് രാവിലെ വീട്ടുകാർ വിവാഹത്തിൽ പങ്കെടുക്കാൻ പോയ സമയത്താണ് മോഷണം. രാവിലെ പത്ത് മണിക്ക് പോയ വീട്ടുകാർ ഉച്ചക്കുശേഷം രണ്ട് മണിയോടെ തിരിച്ചെത്തിയപ്പോഴാണ് മോഷണവിവരം അറിഞ്ഞത്. കുന്നംകുളം പൊലീസ് അന്വേഷണം തുടങ്ങി.. വീട്ടുകാരുടെ യാത്ര സംബന്ധിച്ച് വ്യക്തമായ വിവരങ്ങൾ അറിയാവുന്നവരാകാം കവർച്ചക്ക് പിന്നിലെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം.
advertisement

മുകൾനിലയിലെ വാതിൽ കുത്തിത്തുറന്നാണു മോഷ്ടാവ് അകത്തുകയറിയതെന്നു പൊലീസ് പറഞ്ഞു. മുകൾനിലയിലെ കിടപ്പുമുറിയിലെ അലമാരയിൽ സൂക്ഷിച്ചിരുന്ന സ്വർണാഭരണങ്ങളാണു നഷ്ടപ്പെട്ടത്. അലമാരയിലെ ഉൾപ്പെടെ വീട്ടിലെ സാധനങ്ങളെല്ലാം വാരിവലിച്ചിട്ട നിലയിലാണ്.

മലയാളം വാർത്തകൾ/ വാർത്ത/Crime/
കുന്നംകുളത്ത് പട്ടാപ്പകൽ വീട് കുത്തിത്തുറന്ന് 80 പവന്‍ സ്വര്‍ണം കവര്‍ന്നു
Open in App
Home
Video
Impact Shorts
Web Stories