2024 ഡിസംബർ 23 നാണ്, അണ്ണാ യൂണിവേഴ്സിറ്റിയിലെ രണ്ടാം വർഷ വിദ്യാർത്ഥിനിയായ 19 വയസുകാരി കാമ്പസിൽ വെച് ലൈംഗിക പീഡനത്തിനിരയായത്.രാത്രി സുഹൃത്തിനൊപ്പം ക്യാംപസിലെ ഹോസ്റ്റലിലേക്കു മടങ്ങുമ്പോൾ ഭീഷണിപ്പെടുത്തി പീഡിപ്പിക്കുകയും ദൃശ്യങ്ങൾ പകർത്തുകയും ചെയ്തെന്നായിരുന്നു കേസ്. കൂടെയുണ്ടായിരുന്ന സുഹൃത്തിനെ ആക്രമിച്ച ശേഷമാണ് പെൺകുട്ടിയെ പീഡനത്തിനിരയാക്കിയത്. പെൺകുട്ടിയെ ഭീഷണിപ്പെടുത്തുക എന്ന ഉദ്ദേശ്യത്തോടുകൂടിയാണ് പ്രതി ദൃശ്യങ്ങൾ പകർത്തിയത്.
സംഭവം തമിഴ്നാട്ടിൽ വലിയ പ്രതിഷേധങ്ങൾക്കിടയാക്കിയിരുന്നു. എഐഎഡിഎംകെ എംഎൽഎമാരും മറ്റ് നിരവധി രാഷ്ട്രീയ പാർട്ടികളും പ്രതിഷേധത്തി നേതൃത്വം നൽകി. സംസ്ഥാന സർക്കാരിന്റെ കേസ് കൈകാര്യം ചെയ്യുന്ന രീതിയെക്കുറിച്ച് അവർ ആശങ്ക പ്രകടിപ്പിച്ചു.കേസിൽ ഡിഎംകെ സർക്കാർ മന്ദഗതിയിലാണെന്നും പാർട്ടികൾ ആരോപിച്ചിരുന്നു.തുടർന്ന് ഇരയ്‌ക്കൊപ്പം തന്റെ സർക്കാർ നിലകൊള്ളുമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി സ്റ്റാലിൻ ഉറപ്പുനൽകിയിരുന്നു.
advertisement