സൈന്യത്തിലെ കമാൻഡിംഗ് ഓഫീസറാണ് അഖിലിനോട് പൊലീസിന് മുന്നിൽ കീഴടങ്ങാന്‍ നിർദേശിച്ചത്. രാഖിയെ സാമ്പത്തികമായി സഹായിച്ചിരുന്നുവെന്നും ആത്മഹത്യ ചെയ്യുമെന്ന് രാഖി നേരത്തെ ഭീഷണിപ്പെടുത്തിയിരുന്നുവെന്നും അഖിൽ പറയുന്നു.
അതേസമയം, അഖിലിനെ പിടികൂടാൻ പൊലീസ് ഡൽഹിയിലേക്ക് തിരിച്ചതായാണ് സൂചന. യുവതിയുടെ ഫോണിനെ കുറിച്ച് സൂചനകളൊന്നും ലഭിച്ചിട്ടില്ല. കഴിഞ്ഞ ദിവസം അറസ്റ്റ് രേഖപ്പെടുത്തിയ ആദർശിനെ കോടതി റിമാൻഡ് ചെയ്തു. പോസ്റ്റ്മോർട്ടത്തിന് ശേഷം രാഖിമോളുടെ മൃതദേഹം സംസ്കരിച്ചു.
advertisement
Location :
First Published :
July 26, 2019 8:59 AM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
അമ്പൂരി കൊലപാതകം: രണ്ട് ദിവസത്തിനകം കീഴടങ്ങുമെന്ന് സൈനികനായ പ്രതി അഖിൽ
