വ്യാജ ഹാൾടിക്കറ്റുമായ പരീക്ഷയ്ക്കെത്തിയ പാറശാല സ്വദേശിയായ വിദ്യാർഥിക്കെതിരെ കേസെടുത്തിരുന്നു. തിരുവനന്തപുരം അമ്പൂരി സ്വദേശിയായ വിദ്യാർഥിയാണ് ഇന്നലെ ഉച്ചയ്ക്ക് പത്തനംതിട്ട തൈക്കാവ് ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ പരീക്ഷാ ഹാളിൽ നിന്നും പിടിയിലായത്.
പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോൾ ഹാൾടിക്കറ്റ് എടുത്തു നൽകിയത് നെയ്യാറ്റിൻകരയിലെ ഒരു കംപ്യൂട്ടർ സെന്റർ ജീവനക്കാരിയാണെന്ന് വിദ്യാർഥിയും അമ്മയും മൊഴി നൽകിയിരുന്നു. തുടർന്നാണ് ജീവനക്കാരിയെ പൊലീസ് കസ്റ്റഡിയിലെടുത്തത്.
പരീക്ഷ നടത്തിപ്പ് ചുമതലയുണ്ടായിരുന്ന ഉദ്യോഗസ്ഥൻ്റെ പരാതിയിലാണ് തിരുവനന്തപുരം പാറശ്ശാല സ്വദേശിയായ 20 കാരനെതിരെ എഫ്ഐആര്‍ രജിസ്റ്റർ ചെയ്തത്. നീറ്റിന് അപേക്ഷ നൽകാൻ സമീപിച്ച അക്ഷയ കേന്ദ്രം ജീവനക്കാരിയാണ് വ്യാജ ഹാൾടിക്കറ്റ് അയച്ചു നൽകിയതെന്നും കൃത്രിമം നടന്ന കാര്യം അറിഞ്ഞില്ലെന്നുമാണ് വിദ്യാർഥിയും അമ്മയും ഇന്നലെ മൊഴി നൽകിയിരുന്നു.
advertisement
തൈക്കാവ് വി എച്ച് എസ് എസ് പരീക്ഷാ സെൻററിലാണ് വിദ്യാർഥി വ്യാജ ഹാൾടിക്കറ്റുമായി ഇന്നലെ പരീക്ഷയ്ക്ക് എത്തിയത്. തിരുവനന്തപുരത്ത് നിന്ന് മറ്റൊരു വിദ്യാർഥിയുടെ പേരിലാണ് വ്യാജ ഹാൾ ടിക്കറ്റ് തയ്യാറാക്കിയത്. പരീക്ഷാ സെൻറർ ഒബ്സർവർ ആൾമാറാട്ടം തിരിച്ചറിഞ്ഞ്, പൊലീസിൽ പരാതി നൽകിയതിനെ തുടർന്ന് പത്തനംതിട്ട പൊലീസ് വിദ്യാർഥിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.