TRENDING:

മുമ്പിലിരുന്ന് വിവാഹ സദ്യ കഴിച്ചു; ദളിത് യുവാവിനെ മർദിച്ച് കൊലപ്പെടുത്തി

Last Updated:

ജീതേന്ദ്രയുടെ സഹോദരി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്തു. ഏഴു പേർക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ന്യൂതെഹ്രി: മുമ്പിലിരുന്ന് വിവാഹ സദ്യ കഴിച്ചതിന് ഉയർന്ന ജാതിക്കാർ മർദിച്ച ദളിത് യുവാവ് മരിച്ചു. ദിവസങ്ങൾക്ക് മുമ്പാണ് ഇയാൾക്ക് മർദനമേറ്റത്. ഉത്തരാഖണ്ഡിലെ തെഹ്രി ജില്ലയിലാണ് സംഭവം. തങ്ങളുടെ മുമ്പിലിരുന്ന് വിവാഹ സദ്യ കഴിച്ചതിനാണ് ഒരു സംഘം ഉയർന്ന ജാതിക്കാർ ഇയാളെ മർദിച്ചത്.
advertisement

23 വയസുള്ള ജീതേന്ദ്രയാണ് മരിച്ചത്. താഴ്ന്ന ജാതിക്കാരനായിട്ടും തങ്ങളുടെ മുന്നിലിരുന്ന് വിവാഹ സദ്യ കഴിച്ചതാണ് ഇവരെ പ്രകോപിച്ചതെന്ന് ഡിഎസ്പി ഉത്തംസിംഗ് ജിംവാൽ പറഞ്ഞു.

ഏപ്രിൽ 26നാണ് ജീതേന്ദ്രയ്ക്ക് മർദനമേറ്റത്. മർദനത്തെ തുടർന്ന് ഗുരുതരമായി പരുക്കേറ്റ ഇയാൾ ഡെറാഡൂണിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഒമ്പത് ദിവസങ്ങൾക്ക് ശേഷമാണ് മരണം സംഭവിച്ചത്.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

ജീതേന്ദ്രയുടെ സഹോദരി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്തു. ഏഴു പേർക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. എസ് സി/എസ്ടി നിയമ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. പോസ്റ്റ് മോർട്ടം റിപ്പോർട്ട് ലഭിച്ച ശേഷം ക‌ൂടുതൽ നടപടികൾ സ്വീകരിക്കുമെന്ന് ഡിഎസ്പി അറിയിച്ചു.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Crime/
മുമ്പിലിരുന്ന് വിവാഹ സദ്യ കഴിച്ചു; ദളിത് യുവാവിനെ മർദിച്ച് കൊലപ്പെടുത്തി