പൊന്നാനിയിലും കോഴിക്കോട്ടുമാണ് രമ്യ ഹരിദാസിനെ അധിക്ഷേപിച്ചുകൊണ്ട് വിജയരാഘവന്‍ പ്രസംഗിച്ചത്. സ്ഥാനാര്‍ഥിത്വം കിട്ടിയ ഉടന്‍ രമ്യ ഓടിയെത്തിയത് പാണക്കാട്ടേക്കാണ്. പാണക്കാട് തങ്ങളെക്കണ്ട് പിന്നെ ഓടിയത് പി കെ കുഞ്ഞാലിക്കുട്ടിയെ കാണാനാണ്. ആ പെണ്‍കുട്ടിയുടെ കാര്യം എന്താവുമെന്ന് എനിക്കിപ്പോള്‍ പറയാനാവില്ലെന്നായിരുന്നെയാരുന്നു വിജയരാഘവന്റെ പ്രസംഗം. അതേസമയം മാധ്യമങ്ങള്‍ തന്റെ പ്രസംഗം തെറ്റായി വ്യാഖ്യാനിച്ചെന്നായിരുന്നു വിജയരാഘവന്റെ പ്രതികരണം. രമ്യയോട് മാപ്പ് പറയാനും അദ്ദേഹം തയാറായില്ല.
Also read വനിതാ കമ്മീഷന്‍ അംഗം ഷാഹിദാ കമാലിനെതിരെ അന്വേഷണം
advertisement
പ്രസംഗത്തിനെതിരെ രമ്യാ ഹരിദാസും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുമാണ് പൊലീസിനെ സമീപിച്ചത്. സ്ഥാനാര്‍ഥിയെ അവഹേളിച്ചതിന് വിജയരാഘവനെ ബുധനാഴ്ച നടന്ന സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റും രൂക്ഷമായി വിമര്‍ശിച്ചിരുന്നു.