TRENDING:

നാല് വയസുകാരന്റെ മുഖത്ത് ഓല മടലുകൊണ്ട് അടിച്ചു; രണ്ടാനച്ഛന്റെ ക്രൂരമർദ്ദനത്തിൽ പരിക്കേറ്റ കുട്ടി ആശുപത്രിയിൽ

Last Updated:

ഗുരുതരമായി പരിക്കേറ്റ കുട്ടിയെ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
തൃശൂർ: ഓല മടൽ കൊണ്ട് രണ്ടാനച്ഛൻ കുട്ടിയുടെ മുഖത്ത് അടിച്ചു. കുന്നംകുളം തുവാനൂരിലാണ് നാലു വയസുകാരന് രണ്ടാനച്ഛന്റെ ക്രൂരമർദ്ദനം ഏൽക്കേണ്ടി വന്നത്. ഗുരുതരമായി പരിക്കേറ്റ കുട്ടിയെ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. രണ്ടാനച്ഛനായ പ്രസാദിനെതിരെ കേസെടുക്കാൻ പൊലീസിന് ചൈൽഡ് വെൽഫെയർ കമ്മറ്റി നിർദ്ദേശം നൽകി.
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
advertisement

തൃപ്രയാർ സ്വദേശി പ്രസാദ് പാലക്കാട് സ്വദേശിയായ യുവതിയുടെ 4 വയസുള്ള കുട്ടിയെയാണ് ക്രൂരമായി മർദ്ദിച്ചത്. തൃപ്രയാർ സ്വദേശിയായ പ്രസാദും യുവതിയും തുവാനൂരിൽ താമസിച്ച് വരികയായിരുന്നു. കഴിഞ്ഞ ദിവസം രാത്രി കടുത്ത പനിയായിരുന്നു കുട്ടിക്ക്. ഇടവിട്ട് കുട്ടി കരഞ്ഞിരുന്നു. ഉറങ്ങാൻ അനുവദിച്ചില്ലെന്ന് പറഞ്ഞാണ് പ്രസാദ് മടൽ കൊണ്ട് കുട്ടിയെ ആക്രമിച്ചത്.

കുട്ടിയെ ശരീരത്തിൽ മുഴുവൻ മർദ്ദനമേറ്റ പാടുകളും പരിക്കുകളുമുണ്ടായിരുന്നു. കുട്ടിയെ നാട്ടുകാരാണ് ആശുപത്രിയിൽ എത്തിച്ചത്. സംഭവത്തിന് ശേഷം പ്രസാദ് ഒളിവിലാണ്. പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

advertisement

തിരുവനന്തപുരത്ത് വയോധികയെ കൊന്ന് കിണറ്റിലിട്ട ബംഗാള്‍ സ്വദേശി ആദം അലി പിടിയില്‍

തിരുവനന്തപുരം കേശവദാസപുരത്ത് വയോധികയെ കൊലപ്പെടുത്തി കിണറ്റിലിട്ട 21 വയസുകാരനായ അതിഥിത്തൊഴിലാളി ആദം അലി പിടിയില്‍. ചെന്നൈയിൽ നിന്നും ആർപിഎഫ് ആണ് അറസ്റ്റ് ചെയ്തത്. രക്ഷാപുരി മീനംകുന്നിൽ വീട്ടിൽ ദിനരാജിന്റെ ഭാര്യ മനോരമ(68)യാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ പ്രതിയായ ആദം അലിയ്ക്കായി പൊലീസ് തിരച്ചിൽ ശക്തമാക്കിയിരുന്നു.

ഇവരുടെ വീടിന് സമീപത്ത് താമസിച്ചിരുന്നയാളാണ് ആദം അലി. രണ്ടുമാസം മുൻപ് മാത്രമാണ് ആദം അലി മനോരമയുടെ വീടിന് സമീപം താമസമാക്കിയത്. വീട്ടില്‍ കയറി വയോധികയെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം തൊട്ടടുത്ത ആള്‍ത്താമസമില്ലാത്ത വീട്ടിലെ കിണറ്റില്‍ തള്ളിയെന്നാണ് പോലീസിന്റെ കണ്ടെത്തല്‍. കാലുകളില്‍ കല്ലുകെട്ടിയനിലയിലാണ് മൃതദേഹം കിണറ്റിൽ നിന്ന് കണ്ടെത്തിയത്.

advertisement

അതിഥിത്തൊഴിലാളികൾ സ്ഥിരമായി വെള്ളമെടുക്കാൻ പോകുന്ന വീടാണ് മനോരമയുടേത്. ഒളിവിൽപ്പോയ ആദംഅലി ഇന്നലെ ഉച്ചയോടെ മനോരമയുടെ വീട്ടിലെത്തിയിരുന്നതായി സ്ഥിരീകരിച്ചു. ആദം അലിയ്ക്ക് ഒപ്പം താമസിച്ചിരുന്ന നാലുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

ദിനരാജും ഭാര്യ മനോരമയും കോളജ് ഓഫ് എജ്യുക്കേഷനിൽ നിന്നു വിരമിച്ച ഉദ്യോഗസ്ഥരാണ്. മനോരമയും ഭർത്താവുമാണ് ഈ വീട്ടിൽ കഴിഞ്ഞിരുന്നത്. ഭർത്താവ് വർക്കലയിലെ മകളെ കാണാൻ പോയിരുന്നു. തിരിച്ചെത്തിയപ്പോൾ മനോരമയെ കാണാതിരുന്നതോടെയാണ് അന്വേഷണം ആരംഭിച്ചത്.

മനോരമയെ കാണാനില്ലെന്ന പരാതിയിൽ ഇന്നലെ വൈകിട്ട് 3നാണ് പൊലീസ് അന്വേഷണം തുടങ്ങിയത്. പൊലീസ് നായ മണം പിടിച്ച് അയൽപക്കത്തെ വീട്ടിലെ കിണറിനു സമീപം വന്നു നിന്നു. തുടർന്നു ഫയർഫോഴ്‌സിനെ എത്തിച്ച് നടത്തിയ തിരച്ചലിലാണ് മൃതദേഹം കിട്ടിയത്.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Crime/
നാല് വയസുകാരന്റെ മുഖത്ത് ഓല മടലുകൊണ്ട് അടിച്ചു; രണ്ടാനച്ഛന്റെ ക്രൂരമർദ്ദനത്തിൽ പരിക്കേറ്റ കുട്ടി ആശുപത്രിയിൽ
Open in App
Home
Video
Impact Shorts
Web Stories