TRENDING:

വീട്ടിലെ പ്രസവത്തിൽ യുവതിയുടെ മരണത്തിൽ സിറാജുദ്ദീനെതിരെ നരഹത്യക്കുറ്റം; യൂട്യൂബ് ചാനലിനെക്കുറിച്ചും അന്വേഷണം

Last Updated:

അസ്വാഭാവിക മരണത്തിന് ആദ്യം കേസെടുത്തിരുന്നുവെങ്കിലും പോസ്റ്റ്മോർട്ടം റിപ്പോർട്ടിലെ കണ്ടെത്തലുകളുടെ അടിസ്ഥാനത്തിലാണ് നരഹത്യയടക്കമുള്ള വകുപ്പുകൾ ചുമത്തിയത്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
മലപ്പുറത്ത് വീട്ടിലെ പ്രസവത്തിനിടെ അസ്മ മരിച്ച സംഭവത്തിൽ ഭർത്താവ് സിറാജുദ്ദീനെതിരെ നരഹത്യക്കുറ്റം ചുമത്തി. സിറാജുദ്ദീനെ പെരുമ്പാവൂരിലെ സ്വകാര്യ ആശുപത്രിയിൽ നിന്ന് അറസ്റ്റ് ചെയ്ത് ഇന്ന് കോടതിയിൽ ഹാജരാക്കും. ഇയാളുടെ യുട്യൂബ് ചാനലിനെക്കുറിച്ചും പൊലീസ് അന്വേഷിക്കുന്നു. അസ്വാഭാവിക മരണത്തിന് ആദ്യം കേസെടുത്തിരുന്നുവെങ്കിലും പോസ്റ്റ്മോർട്ടം റിപ്പോർട്ടിലെ കണ്ടെത്തലുകളുടെ അടിസ്ഥാനത്തിലാണ് നരഹത്യയടക്കമുള്ള വകുപ്പുകൾ ചുമത്തിയത്. മരണത്തിന് കാരണം അമിത രക്തസ്രാവമാണെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നു. ചികിത്സ ലഭിച്ചിരുന്നെങ്കിൽ മരണം സംഭവിക്കില്ലായിരുന്നെന്നും ഡോക്ടർമാർ പറയുന്നു.
അസ്മ, സിറാജുദ്ദീൻ
അസ്മ, സിറാജുദ്ദീൻ
advertisement

കളമശ്ശേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ആയിരുന്നു പോസ്റ്റ്‌മോര്‍ട്ടം നടന്നത്. സംഭവത്തില്‍ യുവതിയുടെ ഭര്‍ത്താവ് സിറാജുദ്ദീനെ മലപ്പുറം പൊലീസ് കസ്റ്റഡിയില്‍ എടുത്തു. ഇയാള്‍ക്കെതിരെ മനപൂര്‍വമായ നരഹത്യാക്കുറ്റം ചുമത്തും. പെരുമ്പാവൂര്‍ സ്വദേശിയായ അസ്മ മലപ്പുറത്ത് ഭര്‍ത്താവിന്റെ വീട്ടില്‍വെച്ച് പ്രസവത്തിനിടെയാണ് മരിച്ചത്. ശനിയാഴ്ച വൈകുന്നേരമാണ് മരണം നടന്നത്. യുവതിയുടെ അഞ്ചാമത്തെ പ്രസവമായിരുന്നു. പ്രസവസമയത്ത് വേണ്ടത്ര പരിചരണം ലഭിക്കാത്തതാണ് മരണത്തിനിടയാക്കിയതെന്നായിരുന്നു വിലയിരുത്തല്‍. ഇത് ശരിവെയ്ക്കുന്ന പോസ്റ്റുമോർട്ടം റിപ്പോർട്ടാണ് പുറത്തുവന്നിരിക്കുന്നത്.

മലയാളം വാർത്തകൾ/ വാർത്ത/Crime/
വീട്ടിലെ പ്രസവത്തിൽ യുവതിയുടെ മരണത്തിൽ സിറാജുദ്ദീനെതിരെ നരഹത്യക്കുറ്റം; യൂട്യൂബ് ചാനലിനെക്കുറിച്ചും അന്വേഷണം
Open in App
Home
Video
Impact Shorts
Web Stories