TRENDING:

വീടുകയറി ആക്രമണവും കവർച്ചയും; രണ്ട് യുവതികൾക്കെതിരെ തൃശൂരിൽ കാപ്പ ചുമത്തി

Last Updated:

നാട്ടിക ബീച്ച് സ്വദേശിയായ യുവാവിനെ ലോഡ്‌ജ് മുറിയിൽ പൂട്ടിയിട്ട് ആക്രമിച്ച് പണവും വസ്തുക്കളും തട്ടിയെടുത്ത സംഭവത്തിൽ കഴിഞ്ഞ വർഷം ഇവർ പിടിയിലായിരുന്നു

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
തൃശൂർ: കവര്‍ച്ച കേസിലും വീടുകയറി ആക്രമണം നടത്തിയ കേസിലും പ്രതികളായ രണ്ട് യുവതികളുടെ പേരിൽ വലപ്പാട് പൊലീസ് കാപ്പ ചുമത്തി. തൃപ്രയാർ കരയാമുട്ടം ചിക്കവയലിൽ വീട്ടിൽ സ്വാതി (28), വലപ്പാട് ഇയ്യാനി ഹിമ (25) എന്നിവർക്കെതിരെയാണ് നടപടി. ആറ് മാസം കൊടുങ്ങല്ലൂർ ഡിവൈഎസ്‌പി ഓഫീസിൽ വന്ന് ഇരുവരും ഒപ്പുവയ്‌ക്കണം.
വലപ്പാട് പൊലീസാണ് ഇവർക്കെതിരെ കാപ്പ ചുമത്തിയത്
വലപ്പാട് പൊലീസാണ് ഇവർക്കെതിരെ കാപ്പ ചുമത്തിയത്
advertisement

ഇതും വായിക്കുക: വീഡിയോ കോളിലൂടെ നഗ്നയായില്ലെങ്കിൽ മന്ത്രവാദം ചെയ്ത് ഇല്ലാതാക്കുമെന്ന് ഭീഷണി; കുട്ടിച്ചാത്തൻ ക്ഷേത്രത്തിലെ പൂജാരി കുടുങ്ങിയത് എങ്ങനെ?

നാട്ടിക ബീച്ച് സ്വദേശിയായ യുവാവിനെ ലോഡ്‌ജ് മുറിയിൽ പൂട്ടിയിട്ട് ആക്രമിച്ച് പണവും വസ്തുക്കളും തട്ടിയെടുത്ത സംഭവത്തിൽ കഴിഞ്ഞ വർഷം ഇവർ പിടിയിലായിരുന്നു. യുവതികൾ ഉൾപ്പെടെ നാലുപേരായിരുന്നു കേസിലെ പ്രതികൾ. യുവാവിനെ തൃപ്രയാറുള്ള ലോഡ്‌ജിലേക്ക് ഇവർ വിളിച്ചുവരുത്തിയ ശേഷം പൂട്ടിയിട്ട് ആക്രമിക്കുകയും പോക്കറ്റിൽ നിന്ന് 5000 രൂപയും ഒന്നരലക്ഷത്തോളം രൂപ വിലമതിക്കുന്ന മൊബൈൽ ഫോണും കഴുത്തിൽ കിടന്നിരുന്ന മാലയും ബലമായി തട്ടിയെടുക്കുകയായിരുന്നു.

advertisement

പിന്നീട് പ്രതികളെ പിന്തുടർന്ന് കവർച്ച ചെയ്‌ത സാധനങ്ങൾ തിരികെ വാങ്ങാൻ പോയ യുവാവിനെ സംഘം മർദിക്കുകയും ചെയ്തു. തുടർന്ന് യുവാവ് നൽകിയ പരാതിയിലാണ് പ്രതികളെ അന്ന് പൊലീസ് പിടികൂടി അറസ്റ്റ് രേഖപ്പെടുത്തിയത്. വലപ്പാട് എസ്‌എച്ച്ഒ എം കെ രമേഷ്, സബ് ഇൻസ്‌പെക്‌ടർ ഹരി, സിവിൽ പൊലീസ് ഓഫീസർമാരായ ആഷിക്, സുബി സെബാസ്റ്റ്യൻ എന്നിവർ നടപടിക്ക് നേതൃത്വം നൽകി.

മലയാളം വാർത്തകൾ/ വാർത്ത/Crime/
വീടുകയറി ആക്രമണവും കവർച്ചയും; രണ്ട് യുവതികൾക്കെതിരെ തൃശൂരിൽ കാപ്പ ചുമത്തി
Open in App
Home
Video
Impact Shorts
Web Stories