കേരള സംസ്ഥാന ഭാഗ്യക്കുറി ഡിസംബര്‍ 10 ലെ വിന്‍വിന്‍ ലോട്ടറിയിലാണ് സുശീലിന് ഒന്നാം സമ്മാനം ലഭിച്ചത്. കോട്ടയം അമ്മഞ്ചേരിയിലെ ആശുപത്രി ജീവനക്കാരനാണ് സുശീല്‍. എന്നാല്‍ സ്വന്തമായി ബാങ്ക് അക്കൗണ്ട് ഇല്ലാത്തതിനാല്‍ ടിക്കറ്റ് മാറ്റി പണമാക്കാന്‍ സുഹൃത്തും ആശുപത്രി കാന്റീനിലെ അപ്പം വിതരണക്കാരനുമായ മിഖ്ദാദിന്റെ സഹായം തേടി. ഇതേത്തുടര്‍ന്ന് സുശീലില്‍ നിന്നും മിഖ്ദാദ് ടിക്കറ്റ് വാങ്ങുകയും പണമാക്കി നല്‍കാമെന്ന് വാഗ്ദാനം ചെയ്യുകയും ചെയ്തതായി പരാതിയില്‍ പറയുന്നു.
Also Read ദൃശ്യം' മോഡല്‍ കൊലപാതകം; ബിജെപി നേതാവും മൂന്നു മക്കളും അറസ്റ്റില്‍
advertisement
എന്നാല്‍ ടിക്കറ്റുമായി പോയ മിഖ്ദാദ് പിന്നീട് തിരിച്ചെത്തിയില്ല. ഇതോടെ സംശയം തോന്നിയ സുശീല്‍ പരാതിയുമായി
എറണാകുളം നോര്‍ത്ത് പൊലീസിന് മുന്നിലെത്തുകയായിരുന്നു. പൊലീസ് നടത്തിയ അന്വേഷണത്തില്‍ മിഖ്ദാദ് ഒളിവില്‍ പോയെന്നു വ്യക്തമായി. ഇയാള്‍ നിലമ്പൂരിലെ വീട്ടിലെത്തിയിട്ടില്ലെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.
Also Read 'സഞ്ജു' സംവിധായകന്‍ രാജ്കുമാര്‍ ഹിരാനിക്കെതിരെ ലൈംഗിക ആരോപണം
