ഭക്ഷണം കഴിക്കാതെ ശരീരം ചുരുങ്ങിപ്പോയ യുവതിക്ക് 20 കിലോഗ്രാം മാത്രമാണ് ഭാരമുണ്ടായിരുന്നതെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ കണ്ടെത്തിയിട്ടുണ്ട്. ഇതേത്തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഭര്‍ത്തൃവീട്ടുകാരുടെ കൊടുംക്രൂരത വ്യക്തമായത്. പൂയപ്പള്ളി ചെങ്കുളം പറണ്ടോട് ചരുവിള വീട്ടില്‍ ഗീതാ ലാല്‍ (55), മകന്‍ ചന്തുലാല്‍ (30) എന്നിവരെയാണ് പൂയപ്പളളി പൊലീസ് അറസ്റ്റു ചെയ്തത്.
Also Read രണ്ടാനച്ഛന്‍റെ ക്രൂരമർദ്ദനം: ഏഴു വയസുകാരന്‍റെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുന്നു
സ്ത്രീധനത്തുക നല്‍കാത്തതിന് തുഷാരയെ ശാരീരികമായി ഉപദ്രവിച്ചിരുന്നതായും അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. പഞ്ചസാര വെള്ളം കൊടുക്കുകയും അരി കുതിര്‍ത്തു നല്‍കുകയും ചെയ്തിരുന്നു. ഭക്ഷണം ഇല്ലാത്തതും മാനസികവും ശാരീരികവുമായ പീഡനവുമാണ് മരണകാരണമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നതായി പൊലീസ് അറിയിച്ചു.
advertisement
