ഞായറാഴ്ച വൈകീട്ടാണ് മണ്ണാർക്കാട് സ്വദേശിനിയായ പെൺകുട്ടി ബലാത്സംഗത്തിനിരയായത്. മാനസിക വെല്ലുവിളി നേരിടുന്ന പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ, രക്ഷിതാക്കളില്ലാത്ത സമയം വീടിനുള്ളിൽ വച്ച് പന്തൽ ജോലിക്കാരനായ സത്യകുമാർ പീഡിപ്പിക്കുകയായിരുന്നു.
അപരിചതൻ വീടിനകത്തേയ്ക്ക് കയറുന്നത് കണ്ട സമീപവാസികൾ പെൺകുട്ടിയുടെ അച്ഛനെ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് പെൺകുട്ടിയുടെ അച്ഛനും നാട്ടുകാരും യുവാവിനെ പിടികൂടി പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു.
പ്രതിയ്ക്കെതിരെ ബലാത്സംഗ കുറ്റത്തിനും പോക്സോ വകുപ്പുകൾ പ്രകാരവും മണ്ണാർക്കാട് പൊലീസ് കേസെടുത്തു. മാനസിക വെല്ലുവിളിക്ക് പുറമെ പെൺകുട്ടിക്ക് സംസാരശേഷിയും കുറവാണ്.
advertisement
Location :
First Published :
Aug 26, 2019 4:18 PM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
മാനസിക വെല്ലുവിളിയുള്ള പ്രായപൂർത്തിയാകാത്ത ആദിവാസി പെൺകുട്ടിയെ ബലാത്സംഗം ചെയ്തു; പ്രതി പിടിയിൽ