മരിച്ചയാളുടെ മൃതദേഹം അടുത്തുള്ള ഗോപാൽദാസ് മലയോര പ്രദേശത്ത് നിന്നാണ് കണ്ടെത്തിയത്. തുടർന്ന് കുടുംബാംഗങ്ങളെ ചോദ്യം ചെയ്തപ്പോൾ, മദ്യപിച്ചെത്തുന്ന മകൻ അമ്മയെയും സഹോദരിമാരെയും നിരന്തരം ബലാത്സംഗം ചെയ്യാറുണ്ടെന്ന് പിതാവ് പൊലീസിന് മൊഴി നൽകി. നവംബർ 11ന് മദ്യപിച്ച് ലക്കുക്കെട്ടെത്തിയ യുവാവ് സഹോദരന്റെ ഭാര്യയെ ബലാത്സംഗം ചെയ്യാൻ ശ്രമിച്ചു. പിടിവലിക്കൊടുവിൽ പിതാവും മറ്റു കുടുംബാംഗങ്ങളും ചേർന്ന് യുവാവിനെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു.
Also Read- സഹായവാഗ്ദാനം നൽകി 50കാരിയെ പീഡിപ്പിച്ചു: വയോധികരായ പ്രതികൾക്കായി തിരച്ചിൽ തുടരുന്നു
advertisement
നവംബർ 12 നാണ് മരിച്ചയാളുടെ മൃതദേഹം കണ്ടെത്തിയതെന്നും പോസ്റ്റുമോർട്ടം റിപ്പോർട്ട് ലഭിച്ച ശേഷം കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയതായി കണ്ടെത്തിയതായും മാധ്യമങ്ങളോട് സംസാരിച്ച സബ് ഡിവിഷണൽ പൊലീസ് ഓഫീസർ പറഞ്ഞു. പിന്നീടാണ് കൊല്ലപ്പെട്ട യുവാവിനെ തിരിച്ചറിഞ്ഞതും അന്വേഷണം കുടുംബാംഗങ്ങളിലേക്ക് എത്തിയതും. കുടുംബാംഗങ്ങളെ മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കി ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. കുറ്റസമ്മതമൊഴിയിൽ, മരണപ്പെട്ടയാളുടെ പിതാവ് തന്റെ ഭാര്യയെയും മകളെയും ഇളയ മകന്റെ ഭാര്യയെയും നിരന്തരം ബലാത്സംഗം ചെയ്തത് സഹിക്കാനാകാതെയാണ് കൃത്യം ചെയ്തതെന്ന് ആവർത്തിച്ചു.