സഹായവാഗ്ദാനം നൽകി 50കാരിയെ പീഡിപ്പിച്ചു: വയോധികരായ പ്രതികൾക്കായി തിരച്ചിൽ തുടരുന്നു
Last Updated:
ഗുജറാത്തിലെ ബനസ്കന്ദ ജില്ലയിലാണ് സ്ത്രീയെ അറുപത്തിയഞ്ചുകാരായ രണ്ട് വയോധികർ ചേർന്ന് പീഡനത്തിനിരയാക്കിയത്.
അഹമ്മദാബാദ്: സഹായവാഗ്ദാനം നൽകി അൻപതുകാരിയെ പീഡനത്തിനിരയാക്കിയ വയോധികർക്കായി തെരച്ചിൽ ശക്തമാക്കി പൊലീസ്. ഗുജറാത്തിലെ ബനസ്കന്ദ ജില്ലയിലാണ് സ്ത്രീയെ അറുപത്തിയഞ്ചുകാരായ രണ്ട് വയോധികർ ചേർന്ന് പീഡനത്തിനിരയാക്കിയത്.
പീഡനത്തിനിരയായ സ്ത്രീയുടെ മകൻ മറ്റൊരു ജാതിയിൽ നിന്ന് വിവാഹം ചെയ്തിരുന്നു, ഇതിനെ തുടർന്ന് ഇവരുടെ കുടുംബം സാമുദായിക വിലക്ക് നേരിടേണ്ടി വന്നു. സാമൂഹികമായി ഒറ്റപ്പെട്ട ഇവരെ തിരികെയെടുക്കാമെന്ന് ഉറപ്പ് നല്‍കിയാണ് രണ്ട് മുതിർന്ന സാമുദായിക നേതാക്കൾ ചേർന്ന് പീഡനത്തിനിരയാക്കിയത്. തങ്ങളെ ശാരീരികമായ സംതൃപ്തിപെടുത്തിയാൽ സമുദായത്തിലേക്ക് തിരികെയെടുക്കാമെന്ന തരത്തിൽ ഇവർ ഭീഷണിപ്പെടുത്തുന്ന ഒരു ഓഡിയോ ക്ലിപും സ്ത്രീ തെളിവായി പൊലീസിന് നൽകിയിട്ടുണ്ട്.
advertisement
സ്ത്രീ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇതിനെ തുടർന്ന് ഒളിവിൽ പോയ രഞ്ചോഡ്ഭായി സുഥർ, ജോൽഭായി സുഥർ എന്നീ പ്രതികൾക്കായി പൊലീസ് തെരച്ചിൽ ശക്തമാക്കി. കൂട്ട ബലാത്സംഗം,ഭീഷണി തുടങ്ങിയ കുറ്റങ്ങളാണ് പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നത്.
Location :
First Published :
November 20, 2019 8:24 AM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
സഹായവാഗ്ദാനം നൽകി 50കാരിയെ പീഡിപ്പിച്ചു: വയോധികരായ പ്രതികൾക്കായി തിരച്ചിൽ തുടരുന്നു

