ഷംഗഡിലെ മേൽഖെദയിൽ ഏപ്രിൽ 13നായിരുന്നു സംഭവം നടന്നത്. രാവിലെ ഏഴ് മണിയോടെ ഉറക്കമെഴുന്നേറ്റ കുഞ്ഞ് നിർത്താതെ കരയുകയായിരുന്നു. ഏറെ ശ്രമിച്ചിട്ടും കരച്ചിൽ നിർത്താതെ വന്നതോടെ കുപിതയായ സോനു ഷാൾ ഉപയോഗിച്ച് കുഞ്ഞിനെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു. തുടർന്ന് ബന്ധുക്കളെ വിളിച്ച് കുഞ്ഞ് ഉണരുന്നില്ലെന്ന് അറിയിച്ചു.
ബന്ധുക്കൾ ഉടൻ കുഞ്ഞിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഡോക്ടർമാർ മരണം സ്ഥിരീകരിക്കുകയായിരുന്നു. കഴിഞ്ഞ ദിവസം ആരോഗ്യവാനായിരുന്ന കുഞ്ഞിന്റെ മരണത്തിൽ സംശയം തോന്നിയ സഞ്ജയ് സെൻ ഇക്കാര്യം ഡോക്ടറെ അറിയിച്ചു. തുടർന്ന് പോസ്റ്റ്മോർട്ടം നടത്തിയപ്പോഴാണ് ശ്വാസം മുട്ടിച്ചാണ് കുഞ്ഞിനെ കൊലപ്പെടുത്തിയതെന്ന് വ്യക്തമായത്. തുടർന്ന് പൊലീസ് കുടുംബാംഗങ്ങളെ ചോദ്യം ചെയ്തപ്പോഴാണ് സോനു കുറ്റം സമ്മതിച്ചത്. കുഞ്ഞിനെ നോക്കി താൻ മടുത്തുവെന്നും അതിനാലാണ് ഈ കടുംകൈ ചെയ്തതെന്നുമാണ് സോനു പൊലീസിനോട് പറഞ്ഞത്.
advertisement
