TRENDING:

മൊബൈൽ ഫോൺ ഉപയോഗിച്ച് വാഹനമോടിച്ചു; കെ-സ്വിഫ്റ്റ് ഡ്രൈവറെ MVD പിടികൂടി

Last Updated:

ബസ് യാത്രക്കാർ വിവരം എൻഫോഴ്സ്മെന്റ് ഉദ്യോഗസ്ഥരെ അറിയിച്ചതിനെ തുടർന്നാണ് നടപടി.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
തിരുവനന്തപുരം: മൊബൈൽ ഫോണിൽ സംസാരിച്ച് യാത്രക്കാരുമായി പോയ കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ബസ് ഡ്രൈവറെ മോട്ടർ വാഹന വകുപ്പ് പിടികൂടി. തിരുവനന്തപുരത്തു നിന്നും കോഴികോട്ടേക്ക് യാത്രക്കാരുമായി പോയ ബസ് ആണ് വെഞ്ഞാറമൂടിന് സമീപം കാരേറ്റ് വച്ച് മോട്ടോർ വാഹന വകുപ്പ് എൻഫോഴ്സ്മെന്റ് വിഭാഗം പിടികൂടിയത്.
advertisement

ബസ് യാത്രക്കാർ വിവരം എൻഫോഴ്സ്മെന്റ് ഉദ്യോഗസ്ഥരെ അറിയിച്ചതിനെ തുടർന്നാണ് നടപടി. അപകടകരമായി ബസ് ഓടിച്ചതിന് മോട്ടോർ വാഹന നിയമപ്രകാരം കേസ് എടുത്തതായും ഡ്രൈവറുടെ ലൈസൻസിനെതിരേ നടപടിക്ക് ശുപാർശ ചെയ്തതായും മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ രാംജി.കെ. കരൺ അറിയിച്ചു.

വയനാട് സ്വദേശി അൻവർ സാദിക്കിനെതിരെയാണ് കേസെടുത്തുത്. അസി. മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർമാരായ ലൈജു. ബി.എസ്, അൻസാരി. കെ.ഇ എന്നിവരും ഓപ്പറേഷനിൽ പങ്കെടുത്തു.

Also Read-കളര്‍ പെന്‍സില്‍ വിഴുങ്ങിയ 6 വയസുകാരന് പുതുജീവന്‍; രക്ഷയായത് അധ്യാപകരുടെ അവസരോചിത ഇടപെടല്‍

advertisement

ഫോണില്‍ സംസാരിച്ച് പാലത്തിലൂടെ നടക്കവേ പുഴയില്‍ വീണ ഇതര സംസ്ഥാന തൊഴിലാളിയെ കാണാതായി

മൊബൈല്‍ ഫോണില്‍ സംസാരിച്ച് റെയില്‍ പാലത്തിലൂടെ നടക്കുന്നതിനിടെ പുഴയില്‍ വീണ ഇതര സംസ്ഥാന തൊഴിലാളിയായ യുവാവിനെ കാണാതായി. അസം സ്വദേശി സുരേഷ് കുറുമിയാണ് (30) വളപട്ടണം പുഴയിലേക്ക് വീണത്. കഴിഞ്ഞ ദിവസം വൈകുന്നേരമായിരുന്നു സംഭവം.

മലയാളം വാർത്തകൾ/ വാർത്ത/Crime/
മൊബൈൽ ഫോൺ ഉപയോഗിച്ച് വാഹനമോടിച്ചു; കെ-സ്വിഫ്റ്റ് ഡ്രൈവറെ MVD പിടികൂടി
Open in App
Home
Video
Impact Shorts
Web Stories