TRENDING:

സംവിധായകൻ ജോഷിയുടെ വീട്ടിൽ മോഷണം; ഒരു കോടിയിലേറെ വിലയുള്ള സ്വർണ-വജ്രാഭരണങ്ങൾ നഷ്ടപ്പെട്ടു

Last Updated:

മോഷ്ടാവിന്റെ ദൃശ്യങ്ങൾ വീട്ടിലെ സിസിടിവിയിൽ പതിഞ്ഞു

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കൊച്ചി: സിനിമാ സംവിധായകൻ ജോഷിയുടെ കൊച്ചിയിലെ വീട്ടിൽ‌ മോഷണം. ഒരു കോടിയിലേറെ രൂപയുടെ സ്വർണ, വജ്രാഭരണങ്ങളാണ് പനമ്പള്ളി നഗറിലെ ബി സ്ട്രീറ്റിലുള്ള 'അഭിലാഷം' വീട്ടിൽ നിന്ന് കവർച്ച ചെയ്തത്. ഇന്ന് പുലർച്ചെ ഒന്നരയോടെയായിരുന്നു മോഷണം. വീടിന്റെ പിൻഭാഗത്തുള്ള അടുക്കളയുടെ അരികിലുള്ള ജനൽ തള്ളിത്തുറന്ന് അകത്ത് കയറിയ മോഷ്ടാവിന്റെ ദൃശ്യങ്ങൾ വീട്ടിലെ സിസിടിവിയിൽ പതിഞ്ഞു.
advertisement

വീടിന്റെ മുകൾനിലയിലെ രണ്ട് മുറികളിലാണ് മോഷണം നടന്നത്. സേഫ് ലോക്കർ കുത്തിത്തുറന്ന് 25 ലക്ഷം രൂപയുടെ വജ്ര നെക്ലസ്, 8 ലക്ഷം രൂപ വിലയുള്ള 10 വജ്രക്കമ്മലുകള്‍, 10 മോതിരങ്ങള്‍, 10 സ്വർണമാലകൾ, 10 വളകൾ, വില കൂടിയ 10 വാച്ചുകള്‍ തുടങ്ങിയവയാണ് മോഷണം പോയത്.

ജോഷി, ഭാര്യ സിന്ധു, മരുമകൾ വർഷ, ഇവരുടെ കുട്ടികൾ എന്നിവരാണ് ആ സമയത്ത് വീട്ടിലുണ്ടായിരുന്നത്. മകനും സംവിധായകനുമായ അഭിലാഷ് ജോഷി സ്ഥലത്തില്ലായിരുന്നു.

പുലർച്ചെ 5.30ഓടെ സിന്ധു ഉണർന്ന് അടുക്കളയിൽ എത്തിയപ്പോഴാണ് മോഷണ വിവരം അറിയുന്നത്. ഉടൻ പൊലീസിനെ അറിയിച്ചു. പൊലീസും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ച് അന്വേഷണം തുടങ്ങി.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Crime/
സംവിധായകൻ ജോഷിയുടെ വീട്ടിൽ മോഷണം; ഒരു കോടിയിലേറെ വിലയുള്ള സ്വർണ-വജ്രാഭരണങ്ങൾ നഷ്ടപ്പെട്ടു
Open in App
Home
Video
Impact Shorts
Web Stories