എന്നാല്‍ ഗര്‍ഭിണിയായ ഭര്യയെ പരിചരിക്കുന്ന വരനെ കണ്ട് പെണ്‍വീട്ടുകാര്‍ ഞെട്ടി. ഇതോടെ സംഭവം പൊലീസ് സ്റ്റേഷനിലുമെത്തി.
പത്തനാപുരത്താണ് നാടകീയ സംഭവം അരങ്ങേറിയത്. വരനും വധുവും ഒരേ നാട്ടുകാരണ്. സെപ്തംബറിലാണ് ഇരുവരുടെയും വിവാഹം ഉറപ്പിച്ചത്. ഇതിനു പിന്നാലെ വധുവിന്റെ വീട്ടുകാര്‍ കല്യാണത്തിനുള്ള ഒരുക്കം ആരംഭിക്കുകയും ചെയ്തും. എന്നാല്‍ കല്യാണം ഉറപ്പിച്ച് നാലു മാസമായിട്ടും യുവാവ് നേരത്തെ തന്നെ വിവാഹിതനാണെന്ന കാര്യം പെണ്‍വീട്ടുകാര്‍ അറിഞ്ഞില്ല.
Also Read ദൃശ്യം' മോഡല്‍ കൊലപാതകം; ബിജെപി നേതാവും മൂന്നു മക്കളും അറസ്റ്റില്‍
advertisement
ബംഗലുരുവില്‍ ജോലി ചെയ്യുന്ന യുവാവ് അടുത്തിടെ നാട്ടില്‍ വന്ന് മടങ്ങിയിരുന്നു. വിവാഹത്തിന് യുവാവ് എത്താത്തതിനെ തുടര്‍ന്നാണ് ബന്ധുക്കള്‍ ബംഗലുരുവില്‍ എത്തിയത്.
Also Read യുവാവിനെ പടക്കം എറിഞ്ഞ് വീഴ്ത്തി വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമം
യുവാവ് താമസിക്കുന്ന വീട്ടില്‍ എത്തിയപ്പോള്‍ ഗര്‍ഭിണിയായ ഭാര്യയ്‌ക്കൊപ്പം ഇയാളെ കണ്ടെത്തുകയായിരുന്നു. ഇതോടെ വധുവിന്റെ വീട്ടുകാര്‍ പൊലീസിനെ സമീപിച്ചു. സംഭവത്തെ കുറിച്ച് അന്വേഷണം ആരംഭിച്ചതായി പത്തനാപുരം എസ്‌ഐ പുഷ്പകുമാര്‍ പറഞ്ഞു.
