ഇരുവരുടെയും ചിത്രങ്ങൾ രാജ്യാന്തരതലത്തിൽ പ്രചരിപ്പിച്ചുവെങ്കിലും പൊലീസിന് യാതൊരു തുമ്പും ലഭിച്ചില്ല. സമൂഹമാധ്യമങ്ങളിലൂടെ അന്വേഷണം നടത്തിയെങ്കിലും ഫലമുണ്ടായില്ല. ഇവർ രാജ്യം വിട്ടോയെന്നത് സംബന്ധിച്ചും പൊലീസ് ആശയക്കുഴപ്പത്തിലാണ്. മാർച്ച് അഞ്ചിനാണ് ലിസ ജർമനിയിൽ നിന്ന് പുറപ്പെട്ടത്. മൂന്നരമാസം കഴിഞ്ഞിട്ടും തിരിച്ചെത്തിയില്ലെന്ന് കാണിച്ച് ജൂൺ 29ന് മാതാവ് ജർമൻ കോണ്‍സുലേറ്റിൽ പരാതി നൽകിയിരുന്നു. ഇത് ഡിജിപിക്ക് കൈമാറി. പിന്നാലെ വലിയതുറ പൊലീസാണ് അന്വേഷണം തുടങ്ങിയത്. വിമാനത്താവളത്തിൽ എത്തിയതായി അന്വേഷണത്തിൽ കണ്ടെത്തി. കൂടെയുണ്ടായിരുന്ന യു കെ പൗരൻ മാർച്ച് 15ന് തിരികെപ്പോയതായും സ്ഥിരീകരിച്ചു.
advertisement
മുൻപ് കോവളത്തെ വിദേശ വനിത കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പൊലീസിനെതിരെ രൂക്ഷവിമർശനമുയർന്നിരുന്നു.
Location :
First Published :
July 26, 2019 10:32 AM IST
