തിരുവനന്തപുരം പേട്ടക്ക് സമീപമുള്ള പാൽകുളങ്ങരയിലെ ഒരു വീടിന്റെ മതിലിനോട് ചേർന്നാണ് ഗർഭിണിയായ പൂച്ചയെ തൂക്കി കൊന്ന നിലയിൽ കണ്ടെത്തിയത്. മൃഗസ്നേഹിയായ പാർവതി മോഹനൻ ഈ ചിത്രങ്ങളടക്കം സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ചതോടെ സംഭവം വിവാദമായി.
മനുഷ്യത്വത്തെ മരവിപ്പിക്കുന്ന സംഭവത്തിൽ സമൂഹ മാധ്യമങ്ങളിൽ പ്രതിഷേധം ശക്തമാണ്. പാർവതി മോഹനന്റെ പരാതിയിൽ ആദ്യം കേസ് എടുക്കാതിരുന്ന വഞ്ചിയൂർ പോലീസ്, സംഭവം വിവാദമായതോടെ കേസ് രജിസ്റ്റർ ചെയ്തു. മൃഗങ്ങളെ ഉപദ്രവിക്കുകയും കൊല്ലുകയും ചെയ്യുന്നതിനെതിരെയുള്ള ഐ പി സി 429-ാം വകുപ്പ് പ്രകാരമാണ് പോലീസ് കേസെടുത്തിരിക്കുന്നത്.
advertisement
Location :
First Published :
November 12, 2019 6:45 AM IST
