TRENDING:

SDPIക്കെതിരെ പോസ്റ്റിട്ട DYFI നേതാവിന് ഭീഷണി

Last Updated:
impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
തിരുവനന്തപുരം: മഹാരാജാസ് കോളജിലെ എസ്.എഫ്.ഐ നേതാവ് അഭിമന്യുവിന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച ഡി.വൈ.എഫ്.ഐ പ്രാദേശിക നേതാവിന്റെ വീടാക്രമിച്ചു വധഭീഷണി മുഴക്കിയും എസ്.ഡി.പി.ഐ ഭീകരത. തിരുവനന്തപുരം പൂവച്ചല്‍ മേഖലയിലെ ഡി.വൈ.എഫ്.ഐ യൂണിറ്റ് സെക്രട്ടറി ശ്രീജിത്തിന്റെ വീടിനു നേരെയാണ് എസ്.ഡി.പി.ഐ പ്രവര്‍ത്തകര്‍ ശനിയാഴ്ച അര്‍ധരാത്രി ആക്രമണം നടത്തിയത്.
advertisement

അഭിമന്യുവിന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് എസ്.ഡ്.പി.ഐ- പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ക്കെതിരായ ശ്രീജിത്തിന്റെ പോസ്റ്റാണ് ഇവരെ പ്രകോപിപ്പിച്ചത്.

ശ്രീജിത്തിന്റെ പോസ്റ്റ് ഫേസ്ബുക്കില്‍ പ്രത്യക്ഷപ്പെട്ടതിനു പിന്നാലെ ഭീഷണിയും വെല്ലുവിളികളുമായി എസ്.ഡി.പി.ഐ പ്രവര്‍ത്തകര്‍ അണിനിരക്കുകയായിരുന്നു. ശ്രീത്തിന് പിന്തുണയുമായി സി.പി.എം സൈബര്‍ പോരാളികളും രംഗത്തെത്തി. ഇതിനു പിന്നാലെ ശ്രീജിത്തിന്റെ ഫോണിലേക്ക് കോള്‍ എത്തി. പോസ്റ്റ് പിന്‍വലിച്ചില്ലെങ്കില്‍ തിരിച്ചടിക്കുമെന്നായിരുന്നു ഭീഷണി.

വീട്ടുകാരെ ആക്രമിക്കുമെന്നും വിളിച്ചയാള്‍ ഭീഷണിപ്പെടുത്തി. പള്ളിമുക്ക് സ്വദേശികളായ നൗഫലിനെയും അല്‍ അമീനെയും കാണണമെന്നും വിളിച്ചയാള്‍ ശ്രീജിത്തിനോട് ആവശ്യപ്പെട്ടു. ഇതിനു പിന്നാലെ സി.പി.എം നേതാക്കള്‍ ഇടപെട്ട് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. പൊലീസ് അന്വേഷണത്തില്‍ ഹൈദ്രബദില്‍ രജിസ്റ്റര്‍ ചെയ്ത നമ്പറില്‍ നിന്നാണ് ഭീഷണി എത്തിയതെന്നു വ്യക്തമായി.

advertisement

പരാതി നല്‍കിയതിനു പിന്നാലെ രാത്രിയോടെയാണ് വീടിനു നേരെ ആക്രമണമുണ്ടായത്. ആക്രമണത്തിന് തൊട്ടുമുന്‍പ് നൗഫല്‍ ശ്രീജിത്തിനെ വിളിച്ച് എന്താണ് പ്രശ്‌നമെന്ന് ചോദിച്ചറിയുകയും ചെയ്തു. രാത്രിയോടെ വീടിനു മുന്നിലെത്തിയ സംഘം കല്ലെറിയുകയും ഭീകരാവസ്ഥ സൃഷ്ടിക്കുകയും ചെയ്തു. ഇതിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട ശ്രീജിത്തിന്റെ അമ്മയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

അഭിമന്യുവിനെ കൊലപ്പെടുത്തിയ പശ്ചാത്തലത്തില്‍ സംസ്ഥാനത്തുടനീളം പരിശോധന നടക്കുന്ന സാഹചര്യത്തിലും ഡി.വൈ.എഫ്.ഐ നേതാവിന്റെ വീടാക്രമിച്ചത് ഏറെ ഗൗരവത്തോടെയാണ് കാണുന്നതെന്ന് പൊലീസ് അറിയിച്ചു. ഫേസ്ബുക്ക് പോസ്റ്റിട്ടയാളെ ഭീഷണിപ്പെടുത്താന്‍ ഹൈദ്രബാദില്‍ നിന്ന് ഫോണ്‍വിളിയെത്തിയതും നിരവധി സംശയങ്ങള്‍ക്കിട നല്‍കുന്നതാണ്. ഏതായാലും സംഭവത്തെക്കുറിച്ച് വിശദമായി അന്വേഷിക്കാനാണ് പൊലീസിന്‍രെ തീരുമാനം.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Crime/
SDPIക്കെതിരെ പോസ്റ്റിട്ട DYFI നേതാവിന് ഭീഷണി