ഭാര്യയെയും മകളെയും ജോളി കൊലപ്പെടുത്തിയതാണെന്ന് അറിയാമായിരുന്നു. എന്നാൽ ജോളിയെ ഭയന്ന് ഇക്കാര്യം പുറത്ത് പറഞ്ഞില്ലെന്നുമാണ് ഷാജു മൊഴി നൽകിയത്. ആദ്യ ഭാര്യ സിലിയുടെയും മകളുടെയും മരണത്തിൽ അസ്വാഭാവികത ഇല്ലെന്നാണ് നേരത്തെ മാധ്യമങ്ങളോടും മറ്റും ഷാജു പറഞ്ഞത്.
നേരത്തെ ചോദ്യംചെയ്യലിനിടെയാണ് കൊലപാതകങ്ങളെക്കുറിച്ച് ഷാജുവിന് അറിയാമെന്ന് ജോളി മൊഴി നൽകിയത്. കൊലപാതകങ്ങളിൽ പങ്കില്ലെങ്കിലും ഷാജുവിന് അറിയാമായിരുന്നുവെന്നാണ് ജോളി മൊഴി നൽകിയത്. ഇതേത്തുടർന്ന് ഇന്ന് രാവിലെ ഷാജുവിനെ ക്രൈംബ്രാഞ്ച് കസ്റ്റഡിയിലെടുക്കുകയായിരുന്നു.
എൻ.ഐ.ടിക്ക് സമീപത്തെ മരണം; ജോളിയ്ക്കെതിരെ പുതിയ അന്വേഷണം
advertisement
പയ്യോളി ക്രൈംബ്രാഞ്ച് ഓഫീസിൽ ഒന്നര മണിക്കൂറോളം നീണ്ട ചോദ്യം ചെയ്യലിനു ശേഷമാണ് കസ്റ്റഡിയിലെടുത്തത്. ഷാജുവിനെ കൂടുതൽ ചോദ്യം ചെയ്യലിനായി വടകര എസ് പി ഓഫീസിലെത്തിച്ചു. ഷാജുവിന്റെ ആദ്യ ഭാര്യ സിലിയുടെയും കുഞ്ഞിന്റെയും മരണത്തെക്കുറിച്ച് സംശയം ഉയർന്നതിന തുടർന്നാണ് ക്രൈം ബ്രാഞ്ച് ഷാജുവിനെ കസ്റ്റഡിയിലെടുത്തത്. ഷാജുവിനെതിരെ നിർണായകമായ തെളിവുകൾ ക്രൈംബ്രാഞ്ചിന് ലഭിച്ചിട്ടുണ്ട്. ഷാജുവിന്റെ അറസ്റ്റ് ഉടൻ രേഖപ്പെടുത്തിയേക്കുമെന്നാണ് വിവരം.
