TRENDING:

കൂടത്തായി പ്രതി ജോളിക്കെതിരെ സിലിയുടെ മകന്റെ മൊഴി

Last Updated:

സിലി ഏറ്റവും ഒടുവിൽ ഭക്ഷണം കഴിച്ചത് ജോളിയുടെ വീട്ടിൽ നിന്ന്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കോഴിക്കോട്: കൂടത്തായി കൂട്ടക്കൊല കേസില്‍ ജോളിക്കെതിരെ നിര്‍ണായക മൊഴിയുമായി സിലി-ഷാജി ദമ്പതികളുടെ മകന്‍. സിലി അവസാനമായി ഭക്ഷണം കഴിച്ചത് ജോളിയുടെ വീട്ടിൽ നിന്നാണെന്ന് മകന്‍ പൊലീസിന് മൊഴി നല്‍കി. ഒരു ബന്ധുവിന്‍റെ വിവാഹ സത്ക്കാരത്തിനിടെ സിലിക്ക് ഭക്ഷണത്തിൽ സയനൈഡ് ചേർത്ത് നൽകിയെന്നാണ് ജോളി നേരത്തെ മൊഴി നൽകിയിരുന്നത്.
advertisement

ജോളിയുടെ മൊഴി കളവാണെന്നും വിവാഹ ഹാളിൽ നിന്നല്ല, ജോളിയുടെ വീട്ടിൽ നിന്ന് തന്നെയാണ് അമ്മ ഏറ്റവും ഒടുവിൽ ഭക്ഷണം കഴിച്ചതെന്നും സിലിയുടെ മകൻ മൊഴി നൽകി. സിലിയെ കൊല്ലാനായി മണിക്കൂറുകൾക്കുള്ളിൽ ജോളി മൂന്ന് തവണ സയനൈഡ് നൽകിയതായും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഭക്ഷണത്തിലും വെള്ളത്തിലും ഗുളികയിലുമാണ് സയനൈഡ് കലർത്തിയത്.

Also Read- 'വിധി ബലാത്സംഗം പോലെ; തടുക്കാൻ കഴിഞ്ഞില്ലെങ്കിൽ ആസ്വദിക്കാൻ ശ്രമിക്കുക'; ഹൈബി ഈഡന്റെ ഭാര്യ അന്ന ഹൈഡന്റെ പോസ്റ്റ്

advertisement

മലയാളം വാർത്തകൾ/ വാർത്ത/Crime/
കൂടത്തായി പ്രതി ജോളിക്കെതിരെ സിലിയുടെ മകന്റെ മൊഴി