കോളേജിലെ പെൺകുട്ടികളുടെ ടോയ്ലെറ്റിൽ ഒളിച്ചിരുന്നാണ് കുശാൽ വീഡിയോ പകർത്തിയതെന്ന് പൊലീസ് പറഞ്ഞു. കോളേജിലെ കെട്ടിടത്തിൽ ഏഴ് ടോയ്ലെറ്റുകളാണ് ഉണ്ടായിരുന്നത്.ഇതിൽ ഒന്നിൽ ഒളിച്ചിരുന്ന പ്രതി വെന്റിലേറ്ററിലൂടെ തൊട്ടടുത്ത ടൊയ്ലെറ്റിലെ ദൃശ്യങ്ങൾ പകർത്തുകയായിരുന്നു. ടൊയ്റെറ്റിലെത്തിയ പെൺകുട്ടികളാണ് വെൻ്റിലേറ്ററിൽ മൊബൈൽ ഫോണിരിക്കുന്നത് കണ്ടത്. ഉടൻതന്നെ ബഹളം വച്ച പെൺകുട്ടികൾ പ്രതിയിരുന്ന ടോയ്ലെറ്റ് പൂട്ടുകയും ചെയ്തു.
തുടർന്ന് മറ്റ് വിദ്യാർത്ഥികളും അധ്യാപകരുമെത്തി കുശാലിനെ പിടികൂടി പ്രിൻസിപ്പലിന്റെ റൂമിൽ കൊണ്ടുവരികയും പോലിസെനെ വരുത്തി തെളിവി സഹിതം കൈമാറുകയാമായിരുന്നു. എകദേശം 15 മിനിറ്റോളം ദൈർഖ്യമുള്ള ദൃശ്യങ്ങളായിരുന്നു മൊബൈലിൽ ഉണ്ടായിരുന്നതെന്ന് പോലീസ് പറഞ്ഞു. പെൺകുട്ടികളുടെ ടൊയ്ലറ്റിലേക്ക് പോകുന്ന വഴിക്ക് സിസിടിവി ക്യാമറകൾ ഇല്ലെന്നും ഇവിടെ വനിതാ ജീവനക്കാരെ നിയോഗിച്ചിട്ടില്ലെന്നും പൊലീസ് പറഞ്ഞു.
advertisement