TRENDING:

ഭാര്യയുമായി അവിഹിത ബന്ധമെന്ന് സംശയിച്ച് യുവാവ് ഒപ്പം താമസിച്ച 17-കാരനെ അടിച്ചുകൊന്നു

Last Updated:

ഗ്യാസ് സിലിണ്ടര്‍ ഉപയോഗിച്ച് തലയ്ക്കടിച്ചാണ് യുവാവ് 17-കാരനെ കൊലപ്പെടുത്തിയതെന്ന് പോലീസ് അറിയിച്ചു

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ഭാര്യയുമായി അവിഹിത ബന്ധമുണ്ടെന്ന് സംശയിച്ച് ഡല്‍ഹിയില്‍ 17 വയസ്സുള്ള ആണ്‍കുട്ടിയെ യുവാവ് അടിച്ചുകൊന്നു. ചൊവ്വാഴ്ചയാണ് സംഭവം നടക്കുന്നത്. 25-കാരനായ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. വടക്കന്‍ ഡല്‍ഹിയിലെ ഗുലാബി ബാഗിലുള്ള അദ്ദേഹത്തിന്റെ വീട്ടില്‍ നിന്നാണ് പ്രതിയെ പോലീസ് ചൊവ്വാഴ്ച പിടികൂടിയത്.
അറസ്റ്റ് (പ്രതീകാത്മക ചിത്രം)
അറസ്റ്റ് (പ്രതീകാത്മക ചിത്രം)
advertisement

ചെറിയ ഗ്യാസ് സിലിണ്ടര്‍ ഉപയോഗിച്ച് തലയ്ക്കടിച്ചാണ് 17-കാരനെ ഇയാള്‍ കൊലപ്പെടുത്തിയതെന്ന് പോലീസ് അറിയിച്ചു. പ്രതിയും കൊല്ലപ്പെട്ട ആണ്‍കുട്ടിയും ബീഹാര്‍ സ്വദേശികളാണെന്ന് ഡെപ്യൂട്ടി പോലീസ് കമ്മീഷണര്‍ (നോര്‍ത്ത്) രാജ ബന്തിയ പറഞ്ഞു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഈ ആണ്‍കുട്ടി ഈ ദമ്പതികള്‍ക്കൊപ്പമാണ് താമസിച്ചിരുന്നതെന്നും പോലീസ് അറിയിച്ചു.

വാടകക്കാര്‍ തമ്മിലുള്ള അക്രമാസക്തമായ വഴക്കിനെ കുറിച്ച് അറിയിച്ച് ചൊവ്വാഴ്ച രാവിലെ 11 മണിയോടു കൂടി പോലീസ് കണ്‍ട്രോള്‍ റൂമിലേക്ക് കോള്‍ വരികയായിരുന്നുവെന്ന് പോലീസ് പറയുന്നു. പോലീസ് സംഭവസ്ഥലത്തെത്തിയപ്പോള്‍ തറയില്‍ രക്തത്തില്‍ കുളിച്ച് കിടക്കുന്ന ആണ്‍കുട്ടിയെയാണ് കണ്ടത്. തുടര്‍ന്ന് കൊലപാതക കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.

advertisement

പ്രായപൂര്‍ത്തിയായിട്ടില്ലാത്ത ആണ്‍കുട്ടി പത്ത് ദിവസം മുമ്പാണ് ബീഹാറില്‍ നിന്ന് ഡല്‍ഹിയില്‍ എത്തിയതെന്നും പ്രതിയായ താക്കൂറിന്റെ ഭാര്യയുടെ പരിചയക്കാരനായതിനാല്‍ ഇവര്‍ക്കൊപ്പം താമസിക്കാന്‍ തുടങ്ങിയതായും അന്വേഷണത്തില്‍ പോലീസ് കണ്ടെത്തി.

തിങ്കളാഴ്ച രാത്രി പ്രതിയും ആണ്‍കുട്ടിയും ചേര്‍ന്ന് മദ്യപിച്ചതായും പോലീസ് പറയുന്നു. എന്നാല്‍, അര്‍ദ്ധരാത്രിയില്‍ ഭാര്യയും ഈ ആണ്‍കുട്ടിയും അടുത്തിടപഴകുന്നത് പ്രതി കണ്ടതാണ് കൊലപാതകത്തിലേക്ക് നയിച്ചത്. ചൊവ്വാഴ്ച രാവിലെ ഭാര്യ റോഷനാരയിലെ കളിപ്പാട്ട ഫാക്ടറിയിലേക്ക് ജോലിക്ക് പോയ സമയത്ത് പ്രതിയും കൊല്ലപ്പെട്ട ആണ്‍കുട്ടിയും തമ്മില്‍ ഇതേച്ചൊല്ലി തര്‍ക്കമുണ്ടാകുകയും അയാള്‍ ആണ്‍കുട്ടിയെ ആക്രമിക്കുകയുമായിരുന്നുവെന്ന് ഡിസിപി ബന്തിയ പറഞ്ഞു.

advertisement

ദേഷ്യത്തില്‍ യുവാവ് ഗ്യാസ് സിലിണ്ടര്‍ ഉപയോഗിച്ച് ആണ്‍കുട്ടിയെ തലയ്ക്ക് അടിക്കുകയായിരുന്നു. രാവിലെ 9.30 ഓടെ വീടിന് പുറത്തുള്ള അഴുക്കുചാലില്‍ രക്തം ഒഴുകുന്നത് അയല്‍ക്കാരന്‍ കണ്ടു. ഇത് അന്വേഷിക്കാനായി ചെന്നപ്പോഴാണ് അയാള്‍ രക്തത്തില്‍ കുളിച്ചുകിടക്കുന്ന ആണ്‍കുട്ടിയുടെ മൃതദേഹം കണ്ടത്. ഉടനെ തന്നെ അദ്ദേഹം പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു.

മലയാളം വാർത്തകൾ/ വാർത്ത/Crime/
ഭാര്യയുമായി അവിഹിത ബന്ധമെന്ന് സംശയിച്ച് യുവാവ് ഒപ്പം താമസിച്ച 17-കാരനെ അടിച്ചുകൊന്നു
Open in App
Home
Video
Impact Shorts
Web Stories