വാഴക്കാട് പൊലീസ് അറസ്റ്റ് ചെയ്തു. പീഡനത്തില്‍ പരിക്കേറ്റ കുട്ടിയെ ചികിത്സിച്ച ഡോക്ടര്‍ ചൈല്‍ഡ് ലൈൻ പ്രവർത്തകരെ വിവരമറിയിച്ചതിനെ തുടര്‍ന്നായിരുന്നു അറസ്റ്റ്.
വാഴക്കാട് വെട്ടത്തൂര്‍ സ്വദേശികളായ പൂവാട്ടു പറമ്പില്‍ വാസുദേവന്‍, മാലശേരി കൃഷ്ണന്‍ കുട്ടി എന്നിവരെയാണ് വാഴക്കാട് പൊലീസ് അറസ്റ്റ് ചെയ്തത്. പീഡനത്തില്‍ പരിക്ക് പറ്റിയ കുട്ടി കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെ ഡോക്ടറാണ് ചൈല്‍ഡ് ലൈനെ വിവരമറിയിച്ചത്. പരാതി ലഭിച്ച ഉടനെ തന്നെ വാഴക്കാട് പൊലീസ് കുട്ടിയുടെ വീട്ടിലെത്തി വിശദമായി മൊഴിയെടുത്തു. പിന്നീടാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
advertisement
നേരത്തെ തന്നെ പ്രതികളിലൊരാള്‍ക്കെതിരെ ആരോപണം ഉണ്ടായിരുന്നതായി നാട്ടുകാര്‍ പറയുന്നു്. കുട്ടിയെ പ്രലോഭിപ്പിച്ചാണ് കൃത്യം ചെയ്തത്. പ്രതികളെ മലപ്പുറം ജുഡീഷ്യല്‍ മജിസ്ട്രറ്റ് കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു.
