ഇടിച്ചിട്ട വാഹനം 10 മാസത്തിനുശേഷം കഴിഞ്ഞ ഡിസംബറിലാണ് കണ്ടെത്തിയത്. KL 18 R 1846 എന്ന കാറാണ് കുട്ടിയെ ഇടിച്ചിട്ടശേഷം നിർത്താതെ പോയതെന്നും ഉടമയായ ഷജീലാണ് കാർ ഓടിച്ചതെന്നും പൊലീസ് പറഞ്ഞു. അപകടത്തിനു ശേഷം വാഹനത്തിൽ രൂപമാറ്റം വരുത്തിയ പ്രതി വിദേശത്തേക്ക് കടന്നിരുന്നു. പുറമേരി സ്വദേശിയാണ് ഷജീൽ. ഇയാൾക്കെതിരെ മനഃപൂർവമല്ലാത്ത നരഹത്യയാണ് ചുമത്തിയത്.
അപകടത്തിനുശേഷം ഷജീൽ ഇന്‍ഷുറന്‍സ് ക്ലെയിം എടുത്തതാണ് കേസിൽ വഴിത്തിരിവായത്. മതിലിൽ ഇടിച്ചു കാർ തകർന്നെന്ന് പറഞ്ഞാണ് ഇൻഷുറൻസ് നേടിയത്.
advertisement
2024 ഫെബ്രുവരി 17ന് ദേശീയപാതയിൽ വടകര ചോറോട് വച്ചായിരുന്നു അപകടം. ഇടിച്ച കാറിനെ കണ്ടെത്താൻ നൂറുകണക്കിന് സിസിടിവി ദൃശ്യങ്ങളാണ് പ്രത്യേക അന്വേഷണസംഘം ശേഖരിച്ചത്. പഴയ ദൃശ്യങ്ങൾ വീണ്ടും പരിശോധിച്ചു. ഒട്ടേറെ പേരുടെ മൊഴികൾ എടുക്കുകയും വർക്‌ഷോപ്പുകളിൽനിന്ന് വിവരങ്ങൾ തേടുകയും ചെയ്തിരുന്നു. വ്യാജ രേഖകൾ ഹാജരാക്കി ഇൻഷുറൻസ് തുക തട്ടാൻ ശ്രമിച്ചതിനും പ്രതിക്കെതിരെ കേസെടുത്തിട്ടുണ്ട്.