കാമുകന്റെ നിര്‍ദ്ദേശപ്രകാരമാണ് ക്യാമറ സ്ഥാപിച്ചതെന്ന് യുവതി പോലീസിനോട് പറഞ്ഞു. 'കേരള സ്റ്റോറി' സിനിമയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് ബാത്ത്‌റൂമില്‍ ക്യാമറ വെച്ചതെന്നും യുവതി പോലീസിനോട് പറഞ്ഞു.
യുവതിയുടെ മൊബൈല്‍ ഫോണ്‍ പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. വിദഗ്ധ പരിശോധനയ്ക്കായി ഇവ അയച്ചതായി പോലീസ് പറഞ്ഞു. അതേസമയം ക്യാമറയില്‍ നിന്നും ഫോണില്‍ നിന്നും വീഡിയോകള്‍ ഒന്നും തന്നെ ലഭിച്ചിട്ടില്ലെന്ന് പോലീസ് അറിയിച്ചു.
ഉത്തര്‍പ്രദേശിലെ സഹറാന്‍പൂര്‍ സ്വദേശിയാണ് അറസ്റ്റിലായ യുവതി. ഐഇഎല്‍ടിഎസ് പരീക്ഷ പരിശീലനത്തിനായാണ് യുവതി ചണ്ഡീഗഢിലെത്തിയത്.
advertisement
ബാത്ത്‌റൂമില്‍ കറുത്ത നിറത്തിലുള്ള ഒരു ഡിവൈസിന്റെ സാന്നിദ്ധ്യം ശ്രദ്ധയില്‍പ്പെട്ട യുവതിയുടെ റൂംമേറ്റാണ് ഇക്കാര്യം ഹോസ്റ്റലുടമയെ അറിയിച്ചത്. ഹോസ്റ്റലുടമ ഇക്കാര്യം പോലീസിനെ അറിയിക്കുകയും ചെയ്തു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഒളിക്യാമറ കണ്ടെത്തിയത്.
തുടര്‍ന്ന് ഹോസ്റ്റലിലെ അന്തേവാസികളുടെ വിവരങ്ങള്‍ സംബന്ധിച്ച രേഖകള്‍ ഹോസ്റ്റലുടമ പോലീസിന് കൈമാറിയിരുന്നു.
''ബാത്ത്‌റൂമിലെ ഗീസറിന് മുകളില്‍ ക്യാമറ പോലെ എന്തോ ഒന്ന് ഉണ്ടെന്ന് ഹോസ്റ്റലിലെ ഒരു യുവതി പരാതിപ്പെട്ടിരുന്നു. പരാതി ലഭിച്ചയുടനെ പോലീസ് ഹോസ്റ്റലില്‍ എത്തി പരിശോധന നടത്തി. അപ്പോഴാണ് ഗീസറിന് മുകളില്‍ വെബ് ക്യാമറ ഘടിപ്പിച്ചിരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടത്'' ഡെപ്യൂട്ടി സൂപ്രണ്ട് ഓഫ് പോലീസ് റാം ഗോപാല്‍ പറഞ്ഞു.
Also Read- പോൺ ഫോൺ? കാമുകന്റെ ഫോണിൽ കാമുകിയുടെതുൾപ്പെടെ 13,000ത്തോളം നഗ്നചിത്രങ്ങൾ
തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ക്യാമറ സ്ഥാപിച്ച യുവതിയെയും കാമുകനെയും പോലീസ് അറസ്റ്റ് ചെയ്തത്. ചോദ്യം ചെയ്യലില്‍ താന്‍ തന്നെയാണ് ക്യാമറ സ്ഥാപിച്ചതെന്ന് യുവതി സമ്മതിച്ചതായി ഡിഎസ്പി പറഞ്ഞു.
'ദി കേരള സ്റ്റോറി' എന്ന ചിത്രത്തില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടാണ് ക്യാമറ സ്ഥാപിച്ചതെന്നും യുവതി പറഞ്ഞു. ദൃശ്യങ്ങള്‍ ഉപയോഗിച്ച് പണം തട്ടാനായിരുന്നു ഇവരുടെ ഉദ്ദേശ്യമെന്നും പോലീസ് പറഞ്ഞു.