തൃശ്ശൂര്‍: യുവതിയുടെ നഗ്ന ചിത്രങ്ങൾ മൊബൈൽ ഫോണിൽ പകർത്തി സെക്സ് ചാറ്റ് ആപ്പിൽ ഷെയർ ചെയ്തയാൾ അറസ്റ്റിൽ. തൃശ്ശൂര്‍ എരുമപ്പെട്ടി സ്വദേശി സെബി (33) യെയാണ് എരുമപ്പെട്ടി പോലീസ് അറസ്റ്റ് ചെയ്തത്. നഗ്ന ചിത്രങ്ങൾ പരസ്പരം കൈമാറുന്ന ആപ്പാണിതെന്ന് പോലീസ് പറഞ്ഞു. യുവതിയുടെ നഗ്ന ചിത്രങ്ങൾ ഈ ആപ്പിൽ ഷെയർ ചെയ്തതായി ഇയാളുടെ ഫോൺ പരിശോധിച്ചതില്‍ നിന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് കുന്നംകുളം അസിസ്റ്റൻ്റ് കമ്മീഷണർ ടി.എസ് ഷിനോജിൻ്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം വിശദമായ അന്വേഷണം ആരംഭിച്ചു.