അച്ചടക്ക നടപടി നേരിട്ട എസ്എഫ്ഐ നേതാവും മുന്‍ വിദ്യാര്‍ഥിയുമായിരുന്ന രോഹിത് രാജിന് വീണ്ടും അതേ കോഴ്സില്‍ അഡ്മിഷന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് അപേക്ഷ നല്‍കിയിരുന്നു. എന്നാല്‍ അച്ചടക്ക നടപടി നേരിട്ട രോഹിതിന് പ്രവേശനം നല്‍കുന്നതിന് കോളേജ് അക്കാദമിക് കൗണ്‍സില്‍ അനുവാദം നല്‍കാതിരുന്നതോടെ എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ പ്രകോപിതരാവുകയായിരുന്നു. തുടർന്ന് കോളേജ് ഓഫീസിനു മുന്നിലെത്തിയ അമ്പതോളം എസ്.എഫ്.ഐ. പ്രവർത്തകർ പ്രിൻസിപ്പല്‍ സി.എസ്.ജയയെ തടഞ്ഞുവെച്ചു.
നിരവധി തവണ സസ്പെന്‍ഷന്‍.. പരീക്ഷ എഴുതിയെങ്കിലും ജയിച്ചില്ല..
കാര്യവട്ടം ഗവ: കോളേജ് എസ്.എഫ്.ഐ. യൂണിറ്റ് സെക്രട്ടറിയായിരുന്ന രോഹിത്, ബി.എസ്‍സി. സ്റ്റാറ്റിസ്റ്റിക്‌സിൽ മൂന്നു വർഷം പഠിച്ചെങ്കിലും പരീക്ഷ ജയിക്കാനായില്ല. തുടർന്ന് പഠനം റദ്ദാക്കാനും അതേ വിഷയത്തിൽ ഒന്നാംവർഷ വിദ്യാർഥിയായി പുനഃപ്രവേശനം നേടാനുമാണ് രോഹിത് അപേക്ഷിച്ചത്. സർവകലാശാലയുടെ ഏകജാലക സംവിധാനം വഴി, പട്ടികജാതി ക്വാട്ടയിൽ, ഒന്നാം അലോട്ട്‌മെന്റിൽ ഇടംനേടുകയും ചെയ്തു.
advertisement
എന്നാൽ, ഇയാൾ ഒന്നിലേറെ തവണ സസ്‌പെൻഡ് ചെയ്യപ്പെട്ടിരുന്നതിനാൽ പ്രവേശനം നൽകേണ്ടെന്ന് കോളേജ് കൗൺസിൽ തീരുമാനിക്കുകയായിരുന്നു. തിങ്കളാഴ്ച കോളേജിലെത്തിയ രോഹിത് തീരുമാനമറിഞ്ഞത് വൈകിട്ട് നാലുമണിയോടെയാണ്. തുടർന്ന് കോളേജ് ഓഫീസിനു മുന്നിലെത്തിയ അമ്പതോളം എസ്.എഫ്.ഐ. പ്രവർത്തകർ പ്രിൻസിപ്പലിന്റെ ചുമതലയുള്ള സി.എസ്.ജയയെ പൂട്ടിയിടുകയും തടഞ്ഞുവെക്കുകയുമായിരുന്നു.
പ്രതിഷേധം.. തടഞ്ഞുവെക്കല്‍.. സംഘര്‍ഷം
വിവരമറിഞ്ഞ് സ്ഥലത്തെത്തിയ സ്ഥലത്തെത്തിയ കഴക്കൂട്ടം കഴക്കൂട്ടം പോലീസ് എസ്.എച്ച്.ഒ. ജെ.എസ്.പ്രവീണും സൈബർസിറ്റി അസിസ്റ്റന്റ് കമ്മിഷണർ സി.എസ്.ഹരിയും ഇരുകൂട്ടരോടും സംസാരിച്ചെങ്കിലും എസ്.എഫ്.ഐ. പ്രതിഷേധം അവസാനിപ്പിക്കാന്‍ തയാറായില്ല. ഒടുവിൽ ആറുമണിയോടെ പോലീസ്, സമരക്കാരെ തള്ളിമാറ്റി പ്രിൻസിപ്പലിനെ ഓഫീസിന് പുറത്തെത്തിച്ചു.
പോലീസ് വാഹനത്തിൽ പ്രിന്‍സിപ്പലിനെ കാമ്പസിന് പുറത്തേക്ക് കൊണ്ടുപേകാനുള്ള ശ്രമം എസ്.എഫ്.ക്കാർ ഗേറ്റു പൂട്ടിയും ബൈക്കുകൾ നിരത്തിയും തടഞ്ഞപ്പോഴാണ് പോലീസ് ബലപ്രയോഗം നടത്തിയത്. എ.സി.പി.യും ഒരു എസ്.ഐ.യും ഉൾപ്പെടെ നാലു പോലീസുകാർക്കും അഞ്ചു എസ്.എഫ്.ഐ. പ്രവർത്തകർക്കും പരിക്കേറ്റു. സന്ധ്യയോടെ പ്രിൻസിപ്പലിനെ പോലീസ് ജീപ്പിൽത്തന്നെ കാമ്പസിന് പുറത്തെത്തിക്കുകയും ചെയ്തു.