TRENDING:

'ഹോം പോലൊരു സിനിമ തമിഴിൽ ചെയ്യാൻ കഴിയില്ല'; മലയാള സിനിമയെ പ്രശംസിച്ച് ചേരൻ

Last Updated:

ഹോം സിനിമ കണ്ടിട്ട് താൻ നാല് ദിവസം ഉറങ്ങിയിട്ടില്ലെന്ന് ചേരൻ വെളിപ്പെടുത്തി

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
മലയാള സിനിമയെ പ്രശംസിച്ച് നടനും സംവിധായകനുമായ ചേരൻ. മലയാള ഇൻഡസ്ട്രി സിനിമകളെ വ്യത്യസ്തമായ രീതിയിലാണ് സമീപിക്കുന്നതെന്നും അതിനാലാണ് ഇവിടെ നല്ല സിനിമകൾ ഉണ്ടാകുന്നതെന്നും ചേരൻ പറഞ്ഞു. റോജിൻ തോമസ് തിരക്കഥയെഴുതി സംവിധാനം ചെയ്ത ഇന്ദ്രൻസ് കേന്ദ്ര കഥാപാത്രത്തിലെത്തിയ ഹോം എന്ന ചിത്രത്തെ ഉദാഹരണമായി ചൂണ്ടിക്കാട്ടിയാണ് അദ്ദേഹത്തിന്റെ അഭിനന്ദനം. ഹോം പോലൊരു സിനിമ തമിഴിൽ ചെയ്യാൻ കഴിയില്ലെന്നും അദ്ദേഹം ചുണ്ടിക്കാണ്ടി. ടോവിനോ തോമസ് ക്ർന്ദ്ര കഥാപാത്രത്തിലെത്തുന്ന നരിവേട്ട എന്ന സിനിമയുടെ പ്രമോഷന്റെ ഭാഗമായി ഒരു തമിഴ് മാധ്യമത്തിന് നൽകിയ അഭിമുഖത്തിലായിരുന്നു നടന്റെ പ്രതികരണം.
News18
News18
advertisement

നടന്റെ വാക്കുകൾ ഇങ്ങനെ, 'ഹോം എന്നൊരു സിനിമയുണ്ട്, കണ്ടിട്ടുണ്ടോ? ആ സിനിമ കണ്ടിട്ട് എനിക്ക് നാല് ദിവസം ഉറക്കം വന്നില്ല. എങ്ങനെയാണ് ഈ സിനിമ ചെയ്തത്. ഈ കഥ നമ്മുടെ ഇൻഡസ്ട്രിയിൽ ആരോടെങ്കിലും പറഞ്ഞാൽ അവർ സമ്മതിക്കുമോ? ഇന്ദ്രൻസ് എന്ന നടനാണ് പ്രധാന വേഷം ചെയ്തിരിക്കുന്നത്. ഇവിടെ കരുണാകരനെ പോലൊരു നടനെ വെച്ച് ചെയ്യാമെന്ന് പറഞ്ഞാൽ ആരെങ്കിലും സമ്മതിക്കുമോ? നമ്മുടെ ഇൻഡസ്ട്രിയുടെ ബിസിനസ് രീതികളും തിയേറ്ററുകാരുടെ അപ്രോച്ചും മറ്റൊരു തരത്തിലാണ്. മലയാളം ഇൻഡസ്ട്രിയിൽ അത് വ്യത്യസ്തമാണ്. അതാണ് അവിടെ നിരവധി നല്ല സിനിമകൾ വരുന്നതിന് കാരണം,' . ചേരൻ പറഞ്ഞു.

advertisement

അതേസമയം നരിവേട്ട മെയ് 23 ന് ആഗോള റിലീസായി തീയേറ്ററുകളിൽ എത്തും. ചേരൻ മലയാളത്തിൽ ആദ്യമായി അഭിനയിക്കുന്ന ചിത്രമാണ് നരിവേട്ട.

മലയാളം വാർത്തകൾ/ വാർത്ത/Film/
'ഹോം പോലൊരു സിനിമ തമിഴിൽ ചെയ്യാൻ കഴിയില്ല'; മലയാള സിനിമയെ പ്രശംസിച്ച് ചേരൻ
Open in App
Home
Video
Impact Shorts
Web Stories