2005 ൽ ഇറങ്ങിയ നോ എണ്ട്രി എന്ന ഹാസ്യ ചിത്രം വിജയമായതോടെ ഫർദീൻ ശ്രദ്ധനേടി. പിന്നീട് തുടർച്ചയായി ചിത്രങ്ങൾ പരാജയപ്പെട്ടതോടെ ഫർദീൻ ഖാൻ അഭിനയത്തിൽ നിന്ന് വിടവാങ്ങി. 2010 ൽ പുറത്തിറങ്ങിയ സുസ്മിത സെന്‍ നായികയായ ദുൽഹ മിൽ ഗയ എന്ന സിനിമയിലാണ് ഫർദീൻഖാൻ അവസാനമായി പ്രത്യക്ഷപ്പെട്ടത്.
എന്നാൽ 2016 ൽ, താരം വീണ്ടും വാർത്തകളിലിടം നേടിയിരുന്നു. ശരീര ഭാരം കൂടിയ തന്റെ ഫോട്ടോകൾ ഓൺലൈനിൽ പ്രത്യക്ഷപ്പെട്ടതോടെയായിരുന്നു ഇത്. ശരീരഭാരം കൂടിയതിന്റെ പേരിൽ കടുത്ത ബോഡി ഷെയ്മിങിന് ഇരയാവുകയും ചെയ്തിരുന്നു.
advertisement
വീണ്ടും ശരീരഭാരം കാരണം വാർത്തകളിൽ ഇടം നേടിയിരിക്കുകയാണ് താരം. തടി കുറച്ച് പഴയ രൂപം വീണ്ടെടുത്തതിലൂടെയാണ് ഫർദീൻ ഖാൻ ഇപ്പോൾ ശ്രദ്ധേയനായിരിക്കുന്നത്. തന്നെ കളിയാക്കിയവർക്ക് വായടപ്പിക്കുന്ന മറുപടിയാണ് ഫർദീന്‍ ഖാൻ ഇതിലൂടെ നൽകിയിരിക്കുന്നത്.
ഫർദീൻ ഖാന്റെ പുതിയ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്. ശനിയാഴ്ച കാസ്റ്റിംഗ് ഡയറക്ടറും സംവിധായകനുമായ മുകേഷ് ചബ്രയുടെ ഓഫീസിന് പുറത്ത് വെച്ചാണ് ഫർദീൻഖാനെ കണ്ടത്. അദ്ദേഹം ഫോട്ടോയ്ക്ക് പോസ് ചെയ്യുകയും ചെയ്തു. അതേസമയം ഫർദീൻ ഖാൻ തിരിച്ചുവരവിന് ഒരുങ്ങുന്നതായാണ് സൂചകൾ. ഇക്കാര്യം മുകേഷ് ഛബ്ര സ്ഥിരീകരിച്ചിട്ടുണ്ട്.