TRENDING:

Vismaya Case | 'മരിച്ചിട്ടു നീതി കിട്ടിയത് എന്ത് കാര്യം; ജീവിക്കാന്‍ ഇനിയെങ്കിലും പഠിക്കൂ പെണ്ണുങ്ങളേ'; നടി ജുവല്‍ മേരി

Last Updated:

ഗാര്‍ഹിക പീഡനം സാധാരണ പ്രശ്‌നമായി കണക്കാക്കുന്നതാണ് ഏറ്റവും വലിയ പ്രശ്‌നമെന്നും ജുവല്‍ പറയുന്നു

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
സ്ത്രീധന പീഡനത്തെ തുടര്‍ന്ന് ആത്മഹത്യ ചെയ്ത വിസ്മയയുടെ ശബ്ദ സന്ദേശത്തില്‍ പ്രതികരിച്ച് അവതാരികയും നടിയുമായ ജുവല്‍ മേരി. ഭര്‍ത്താവ് കിരണ്‍ കുമാറില്‍ നിന്ന് നേരിട്ട പീഡനത്തെ കുറിച്ച് അച്ഛന്‍ ത്രിവിക്രമന്‍ നായരോട് വിസ്മയ സംസാരിക്കുന്ന സംഭാഷണം ഇന്നലെ പുറത്തുവന്നിരുന്നു. ഈ ശബ്ദ സന്ദേശത്തോടായിരുന്നു ജുവലിന്റെ പ്രതികരണം.
advertisement

ഏത് പ്രായം മുതലാണ് പെണ്‍മക്കളെ അറവുമാടുകളെ പോലെ കാണാന്‍ തുടങ്ങുന്നത് എ്ന്ന് ജുവല്‍ ചോദിക്കുന്നു. ഗാര്‍ഹിക പീഡനം സാധാരണ പ്രശ്‌നമായി കണക്കാക്കുന്നതാണ് ഏറ്റവും വലിയ പ്രശ്‌നമെന്നും ജുവല്‍ പറയുന്നു. മരിച്ചിട്ടു നീതി കിട്ടിയിട്ട് എന്ത് കാര്യമെന്നും നടി ചോദിക്കുന്നു. ഒരു കുറ്റപത്രം സമര്‍പ്പിക്കുമ്പോള്‍ അതില്‍ നമുക് പറയാനാവുക എന്നെ ഈ വ്യക്തി നിരന്തരം മാനസികമായി പീഡിപ്പിച്ചു ആത്മഹത്യയുടെ വക്കില്‍ എത്തിച്ചു ! എന്നാല്‍ ഒരാള്‍ അനുഭവിക്കുന്ന മാനസിക പീഡനത്തിന്റെ അളവ് നോക്കാന്‍ എന്ത് സ്‌കെയില്‍ ആണ് നിയമത്തില്‍ ഉള്ളതെന്ന് ജുവല്‍ ഫേസ്ബുക്കില്‍ കുറിച്ചു.

advertisement

Also Read-Vismaya Case|വിസ്മയയുടെ മരണം; ഭർത്താവ് കിരൺ കുമാർ കുറ്റക്കാരൻ; ശിക്ഷാ വിധി നാളെ

ജുവല്‍ മേരിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

എനിക്ക് ഇനി ഇവിടെ നിക്കാന്‍ പറ്റത്തില്ല അച്ഛാ എന്നുള്ള ആ പെണ്‍കുട്ടിയുടെ നിലവിളി ! ഇതാണ് മോളെ ജീവിതം ദേഷ്യം വരുമ്പോ ചെയ്യുന്നതല്ല , എല്ലാരും ഇങ്ങനെ ഒക്കെ ആണ് ! എന്ന് മുതലാണ് ഏത് പ്രായം മുതലാണ് നമ്മള്‍ നമ്മുടെ പെണ്മക്കളെ അറവു മാടുകളെ ആയി കാണാന്‍ തുടങ്ങുന്നത് ! ഈ കുഞ്ഞിനെ തന്നെ അല്ലെ അവളുടെ കുടുംബത്തില്‍ ഒരുക്കിയും പഠിപ്പിച്ചും സ്‌നേഹിച്ചും വളര്‍ത്തി കൊണ്ട് വന്നത് ! ഒരിക്കല്‍ ഒരുത്തന്റെ കൈ പിടിച്ച ഏല്‍പ്പിച്ചാല്‍ പിന്നെ അവള്‍ മകള്‍ അല്ലാതെ ആവുന്നുവുവോ ? ചെറിയ അടികള്‍ ഒക്കെ എല്ലായിടത്തും ഉണ്ട് അതൊക്കെ നോര്‍മല്‍ ആണ് ഈ അടുത്ത എന്റെ കുടുംബത്തില്‍ തന്നെ കേട്ട ഒരു വാദം ആണ് ഇത് ! ഒരു അടിയും നോര്‍മല്‍ അല്ല ! പ്രിയപ്പെട്ട ഒരു സുഹൃത് അടുത്ത ദിവസം അങ്ങേ അറ്റം വേദനയോടും വെപ്രാളത്തോടും വിളിച്ചു പറഞ്ഞു തന്റെ അസ്വസ്ഥ കണ്ടിട് ഭര്‍ത്താവ് നിര്‍ദേശിച്ച പരിഹാരം തലക്കും മുഖത്തും നാല് അടി കിട്ടുമ്പോ മാറിക്കോളും എന്ന് !

advertisement

ഇതിനെക്കാളും ഭീകരമാണ് ഓരോ ദിവസവും അനുഭവിക്കുന്ന മാനസിക പീഡനം ! ഒരു കുറ്റപത്രം സമര്‍പ്പിക്കുമ്പോള്‍ അതില്‍ നമുക് പറയാനാവുക എന്നെ ഈ വ്യക്തി നിരന്തരം മാനസികമായി പീഡിപ്പിച്ചു ആത്മഹത്യയുടെ വക്കില്‍ എത്തിച്ചു ! എന്നാല്‍ ഒരാള്‍ അനുഭവിക്കുന്ന മാനസിക പീഡനത്തിന്റെ അളവ് നോക്കാന്‍ എന്ത് സ്‌കെയില്‍ ആണ് നിയമത്തില്‍ ഉള്ളത് ! മരിച്ചിട്ടു നീതി കിട്ടിയത് എന്ത് കാര്യം ! നിങ്ങളുടെ പെണ്മക്കളെ കൊല്ലാന്‍ വിടാതെ ! ജീവിക്കാന്‍ ഇനിയെങ്കിലിം പടിക്കു പെണ്ണുങ്ങളെ ! പ്രിയപ്പെട്ട അച്ഛന്മാര്ക്ക് , ഒരടിയും നിസാരമല്ല ! നിങ്ങളുടെ പെണ്മക്കള്‍ ആണ് ! ജീവിതം അങ്ങനെ അല്ല ! Stop normalising domestic violence! Teach your children to stand up for themselves ! May her poor soul rest in peace

advertisement

മലയാളം വാർത്തകൾ/ വാർത്ത/Film/
Vismaya Case | 'മരിച്ചിട്ടു നീതി കിട്ടിയത് എന്ത് കാര്യം; ജീവിക്കാന്‍ ഇനിയെങ്കിലും പഠിക്കൂ പെണ്ണുങ്ങളേ'; നടി ജുവല്‍ മേരി
Open in App
Home
Video
Impact Shorts
Web Stories