TRENDING:

മീനയും 'ഒരു അഡാർ ലവ്' നായകൻ റോഷൻ റഹൂഫും വേഷമിടുന്ന 'ആനന്ദപുരം ഡയറീസ്' ചിത്രീകരണം പൂർത്തിയായി

Last Updated:

മീന, മനോജ് കെ. ജയൻ, ശ്രീകാന്ത് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കിയുള്ള ചിത്രം

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
മീന, മനോജ് കെ. ജയൻ, ശ്രീകാന്ത് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ‘ഇടം’ എന്ന ചിത്രത്തിനു ശേഷം ജയ ജോസ് രാജ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ‘ആനന്ദപുരം ഡയറീസ്’ (Anandapuram Diaries) എന്ന ചിത്രത്തിന്റെ ചിത്രീകരണം കോഴിക്കോട് പൂർത്തിയായി. കോളേജ് പശ്ചാത്തലത്തിൽ കുടുംബ ബന്ധങ്ങളുടെ കഥ പറയുന്ന ചിത്രത്തിൽ സിദ്ധാർത്ഥ് ശിവ, സുധീർ കരമന, ജാഫർ ഇടുക്കി, ‘ഒരു അഡാർ ലവ്’ ഫെയിം റോഷൻ റഹൂഫ്, ജയകുമാർ, ജയരാജ് കോഴിക്കോട്, രാജേഷ് അഴീക്കോടൻ, അഭിഷേക്, അഖിൽ, സൂരജ് തേലക്കര, ശിഖ സന്തോഷ്, മീര നായർ, മാല പാർവതി, ദേവിക ഗോപാൽ നായർ, രമ്യ സുരേഷ്, അഞ്ജന സാജൻ, ഗംഗ മീര, ആർ.ജെ. അഞ്ജലി, വൃദ്ധി വിശാൽ, അഞ്ജു മേരി, കുട്ടി അഖിൽ (കോമഡി സ്റ്റാർസ്) തുടങ്ങിയ താരങ്ങൾ അഭിനയിക്കുന്നു.
ആനന്ദപുരം ഡയറീസ്
ആനന്ദപുരം ഡയറീസ്
advertisement

നീൽ പ്രൊഡക്ഷൻസ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിന്റെ ബാനറിൽ ശശി ഗോപാലൻ നായർ കഥയെഴുതി നിർമ്മിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം സജിത്ത് പുരുഷൻ നിർവ്വഹിക്കുന്നു.

റഫീഖ് അഹമ്മദ്, മനു മഞ്ജിത് എന്നിവരുടെ വരികൾക്ക് ഷാൻ റഹ്മാൻ, ആൽബർട്ട് വിജയൻ എന്നിവർ സംഗീതം പകരുന്നു.

Also read: Dileep in Bandra | ഇനി ‘ബാന്ദ്ര’യിൽ കാണാം, ദിലീപ് ചിത്രത്തിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു

എഡിറ്റർ- അപ്പു ഭട്ടതിരി, പ്രൊജക്ട് ഡിസൈനർ- നാസ്സർ എം., എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ- സത്യകുമാർ, പ്രൊഡക്ഷൻ കൺട്രോളർ-വിനോദ് മംഗലത്ത്, കല- സാബു മോഹൻ, മേക്കപ്പ്- സജി കൊരട്ടി, വസ്ത്രാലങ്കാരം- ഫെമിന ജബ്ബാർ, സ്റ്റിൽസ്- അജി മസ്ക്കറ്റ്, പരസ്യകല-കോളിൻസ് ലിയോഫിൽ, ചീഫ് അസോസിയേറ്റ് ഡയറക്ടർ- ഉമേശ് അംബുജേന്ദ്രൻ, അസോസിയേറ്റ് ഡയറക്ടർ- കിരൺ എസ്. മഞ്ചാടി, അസിസ്റ്റന്റ് ഡയറക്ടർ- വിഷ്ണു വിജയൻ ഇന്ദിര, അഭിഷേക് ശശിധരൻ, മിനി ഡേവിസ്, വിഷ്ണു ദേവ് എം.ജെ., ശരത് കുമാർ എസ്., ചീഫ് അസോസിയേറ്റ് ക്യാമറമാൻ- ക്ലിന്റോ ആന്റണി, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്- മോഹൻദാസ് എം.ആർ., പ്രൊഡക്ഷൻ മാനേജർ- ജസ്റ്റിൻ കൊല്ലം, അസ്ലാം പുല്ലേപ്പടി, ലോക്കേഷൻ മാനേജർ- വന്ദന ഷാജു.

advertisement

ജനുവരിയിൽ പ്രദർശനത്തിനെത്തുന്ന ‘ആനന്ദപുരം ഡയറീസി’ന്റെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ പുരോഗമിക്കുന്നു. പി.ആർ.ഒ. – എ.എസ്. ദിനേശ്.

മലയാളം വാർത്തകൾ/ വാർത്ത/Film/
മീനയും 'ഒരു അഡാർ ലവ്' നായകൻ റോഷൻ റഹൂഫും വേഷമിടുന്ന 'ആനന്ദപുരം ഡയറീസ്' ചിത്രീകരണം പൂർത്തിയായി
Open in App
Home
Video
Impact Shorts
Web Stories