പുതിയ വീഡിയോയെ വിമർശിച്ച് നിരവധി പേരാണ് രംഗത്തെത്തിയിരിക്കുന്നത്. ആര്യയും സുഹൃത്ത് സാജനും ചേർന്നാണ് ‘അടിയേ കൊല്ലുതേ’ എന്ന സൂപ്പർ ഹിറ്റ് ഗാനത്തിന്റെ കവർ വേർഷൻ പുറത്തിറക്കിയത്.
ലൈക്കിനേക്കാൾ ഡിസ് ലൈക്കാണെങ്കിലും ‘കുപ്രസിദ്ധി’ യിലൂടെ യൂട്യൂബ് ട്രെൻഡിങ്ങിൽ ഒന്നാമതാണ് ഈ വീഡിയോ. അതേസമയം ട്രോളുകളും ഡിസ് ലൈക്കും കൂടിയതോടെ ഇതൊരു കവർ ഗാനമല്ലെന്നും ‘ജാം സെഷൻ’ ആയിരുന്നുന്നെന്നുമാണ് ആര്യ വിശദീകരിക്കുന്നത്. മെയ് 5 നാണ് ആര്യ വീഡിയോ യുട്യൂബിൽ റിലീസ് ചെയ്തത്.
advertisement
പെർഫക്ട് ഓകെ എന്ന് ചിലർ കമന്റ് ചെയ്യുമ്പോൾ 'ഈ ചേച്ചിയാണ് ചൈനയുടെ റോക്കറ്റ് തള്ളി താഴെ ഇട്ടതെന്ന് എത്ര പേർക്ക് അറിയാം' എന്നാണ് ഒരാൾ ചോദിച്ചിരിക്കുന്നത്. 'ഇത്രയും നല്ല കമന്റ് ബോക്സ് തന്ന ആര്യക്ക് ഉന്റല്ലോ നന്ദി ഉന്റല്ലോ' -എന്നും മറ്റൊരാൾ കുറിക്കുന്നു.
'അമ്മ എന്നാൽ ഉയിർ'; മാതൃദിനത്തിൽ അമ്മയോടുള്ള സ്നേഹം പങ്കുവെച്ച് താരങ്ങൾ
ഇന്ന് ലോക മാതൃദിനം. അമ്മയുടെ കരുതലും സ്നേഹവുംലോകമെമ്പാടുമുള്ളവർ നന്ദിയോടെ ഓർക്കുന്ന ദിനം. മാതൃത്വം ആഘോഷിക്കാനുള്ളതാണെന്ന് ഓരോ അമ്മയെയും വീണ്ടും ഓർമിപ്പിക്കാനുള്ള ദിനം. ലോകത്തെങ്ങുമുള്ള സ്‌നേഹത്തിന്‍റെയും സഹനത്തിന്‍റെയും പ്രതീകമായ അമ്മമാര്‍ക്ക് വേണ്ടിയാണ് അന്താരാഷ്ട്ര മാതൃദിനം ലോകം ആഘോഷിക്കുന്നത്.
അമ്മയോടുള്ള സ്നേഹവും ആദരവും പ്രകടിപ്പിക്കാൻ ഒരു ദിവസം വേണോ എന്ന ചോദ്യം പലകോണുകളിൽ നിന്നും ഉയരുന്നുണ്ട്. എന്നാല്‍ ജന്മം നൽകി, വളർത്തി വലുതാക്കിയ മാതാപിതാക്കളെ വൃദ്ധസദനത്തിലാക്കുന്ന മക്കളുള്ള കാലത്തോളം മാതൃദിനത്തിന് പ്രസക്തിയുണ്ടെന്ന് മറ്റൊരു കൂട്ടർ വാദിക്കുന്നു.
Also Read- Happy Birthday Sai Pallavi | ഇന്ന് സായ് പല്ലവിയുടെ പിറന്നാൾ
മേയ് മാസത്തിലെ രണ്ടാം ഞായറാഴ്‌ചയാണ് മാതൃദിനമായി ആചരിക്കുന്നത്. മാതൃദിനാചരണത്തിന്റെ തുടക്കം അമേരിക്കയിലാണ്. പുരാതന ഗ്രീക്ക് ജനതയാണ് ഈ ആഘോഷം തുടങ്ങിവെച്ചതെന്നും ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിലേക്ക് ഇത് കൈമാറിയതാണെന്നും പറയപ്പെടുന്നു. അമ്മമാര്‍ കുടുംബത്തിനായി നൽകുന്ന ത്യാഗങ്ങളെ ഓർമിക്കുക കൂടിയാണ് ഈ ദിനം. ഈ ദിവസം മക്കള്‍ നല്‍കുന്ന സ്നേഹസമ്മാനങ്ങൾ ഏതൊരമ്മയ്ക്കും സന്തോഷമാണ്. സമ്മാനങ്ങൾക്കൊപ്പം സ്നേഹവും കരുതലും അവരുടെ മനസ്സ് നനയ്ക്കട്ടെ.
ഇത്തവണ കോവിഡ് കാലത്താണ് മാതൃദിനമെത്തുന്നത്. എല്ലാവരും വീട്ടിനുള്ളിൽ അമ്മയ്ക്കൊപ്പം നിന്ന് അവരുടെ വാത്സല്യവും സ്നേഹവും അനുഭവിക്കുന്ന ലോക്ക് ഡൗൺ ദിനങ്ങളാണ് കേരളത്തിൽ ഇത്.
നടൻ മോഹൻലാൽ-
മാതൃദിന ആശംസ നേർന്ന് ഒട്ടേറെ താരങ്ങളാണ് സന്ദേശം പങ്കുവെച്ചത്. മാതൃദിനത്തിൽ അമ്മയ്ക്കൊപ്പമുള്ള ചിത്രങ്ങൾ പങ്കുവെച്ചിരിക്കുകയാണ് നടൻ ഉണ്ണി മുകുന്ദൻ. അമ്മയെ ഏറ്റവും അധികം ഇഷ്ടപ്പെടുന്നുവെന്നും അമ്മയ്ക്കൊപ്പം നിൽക്കുന്നത് മാന്ത്രികമായ അനുഭവമാണെന്നും ഉണ്ണി മുകുന്ദൻ ഫേസ്ബുക്കിൽ കുറിച്ചു. മനസും ആത്മാവും ശരീരവും പ്രിയപ്പെട്ടവർക്കായി നൽകിയ എല്ലാ അമ്മമാർക്കും മാതൃദിനാശംസകൾ നേരുന്നതായും ഉണ്ണി മുകുന്ദൻ കുറിച്ചു.