TRENDING:

കേരളാ ഫിലിം പ്രൊഡ്യൂസഴ്സ് അസോസിയേഷൻ ഭാരവാഹികൾക്കെതിരായ പരാതി; ഒടുവിൽ കുറ്റപത്രം സമർപ്പിച്ചെന്ന് സാന്ദ്ര തോമസ്

Last Updated:

കേസ് അട്ടിമറിക്കാനും സ്വാധീനിക്കാനും സംഘടിതമായ ശ്രമമുണ്ടായിട്ടും കുറ്റപത്രം സമര്‍പ്പിച്ചത് വലിയ വിജയമാണെന്ന് സാന്ദ്ര തോമസ് ഫെയ്സ്ബുക്കിൽ കുറിച്ചു

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
നിർമാതാവ് സാന്ദ്രതാമസ് നൽകിയ ലൈം​ഗിക അതിക്രമ കേസിൽ കുറ്റപത്രം സമർപ്പിച്ചു. കേരളാ ഫിലിം പ്രൊഡ്യൂസഴ്സ് അസോസിയേഷൻ പ്രസിഡന്റ് ആന്റോ ജോസഫ് ഒന്നാം പ്രതിയായ കേസിലാണ് കുറ്റപത്രം സമർപ്പിച്ചത്. സിനിമാ തർക്കം തീർക്കാൻ വിളിച്ചുവരുത്തി അപമര്യാദയായി പെരുമാറിയെന്നുള്ളതാണ് കേസ്.
photo: Instagram
photo: Instagram
advertisement

തന്റെ കേസ് അട്ടിമറിക്കാനും സ്വാധീനിക്കാനും സംഘടിതമായ ശ്രമമുണ്ടായിട്ടും കുറ്റപത്രം സമര്‍പ്പിച്ചത് വലിയ വിജയമാണെന്ന് സാന്ദ്ര തോമസ് ഫെയ്സ്ബുക്കിൽ കുറിച്ചു. അന്വേഷണസംഘത്തിനും സര്‍ക്കാരിനും മുഖ്യമന്ത്രിക്കും നന്ദിയെന്നും സാന്ദ്ര തോമസ് കുറിച്ചു.

ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:

ഒടുവിൽ കുറ്റപത്രം സമർപ്പിച്ചു

കേരളാ ഫിലിം പ്രൊഡ്യൂസഴ്സ് അസോസിയേഷൻ ഭാരവാഹികളായ, പ്രസിഡന്റ് ശ്രീ ആന്റോ ജോസഫ് ഒന്നാം പ്രതിയായും സെക്രട്ടറി ബി രാകേഷ് രണ്ടാം പ്രതിയായും എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ അനിൽ തോമസ് , ഔസേപ്പച്ചൻ വാളക്കുഴി എന്നിവരെ മൂന്നും നാലും പ്രതികളായും എറണാകുളം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് ll മുൻപാകെ പ്രത്യേക അന്വേഷണ സംഘം കുറ്റപത്രം സമർപ്പിച്ചു . IPC സെക്ഷൻസ് 509,34, 354A14, 506വകുപ്പുകൾ പ്രകാരം ആണ് കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്. എനിക്ക് പ്രൊഡ്യൂസഴ്സ് അസോസിയേഷന്റെ ഓഫീസിൽ വെച്ചുണ്ടായ ദുരനുഭവത്തെ സംബന്ധിച്ച് ഞാൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ FIR രജിസ്റ്റർ ചെയ്തതിന് ശേഷമാണ് കേസ് അന്വേഷണം ആരംഭിച്ചത്. ഹൈക്കോടതി ഉത്തരവിലൂടെ SIT നോഡൽ ഓഫീസർ ആയ ശ്രീമതി ജി പൂങ്കുഴലി IPS ന്റെ നേതൃത്വത്തിൽ SI സിബി ടി ദാസ് ഇൻവെസ്റ്റിഗേഷൻ ഓഫീസർ,

advertisement

Team members Asi സുമേഷ്, ASI ഷീബ, SCPO മധു , CPO ശാലിനി എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത് . 7 മാസത്തിനുള്ളിൽ അന്വേഷണം പൂർത്തിയാക്കിയാണ് ഡിജിറ്റൽ തെളിവുകൾ ഉൾപ്പെടെയുള്ള തെളിവുകൾ ശേഖരിച്ചാണ് അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചത് .

അന്വേഷണസംഘത്തിന് നേതൃത്വം കൊടുത്ത ഐജി ശ്രീ പൂങ്കുഴലീ IPS അന്വേഷണസംഘത്തിലെ മറ്റ് അംഗങ്ങളായ ശ്രീമതി സിബി , മധു ഉൾപ്പെടെ മറ്റെല്ലാ അംഗങ്ങൾക്കും ഞാൻ നന്ദി രേഖപെടുത്തുന്നു . എല്ലാവിധ സഹായസഹകരണങ്ങളും പിന്തുണയും നൽകിയ സംസ്ഥാന ഗവണ്മെന്റിനും ആഭ്യന്തര വകുപ്പ് നയിക്കുന്ന മുഖ്യമന്ത്രി ശ്രീ പിണാറായി വിജയനും പ്രത്യേകം നന്ദി രേഖപെടുത്തുന്നു . അതോടൊപ്പം എന്നെ പിന്തുണച്ച കുടുംബാംഗങ്ങൾ , സുഹൃത്തുക്കൾ എനിക്ക് നേരിട്ട് പരിജയം ഇല്ലാത്ത സോഷ്യൽ മീഡിയയിലൂടെ പിന്തുണ നൽകി എനിക്ക് ധൈര്യം നൽകിയ ഓരോ വ്യക്തികളോടും പ്രത്യേകം പ്രത്യേകം നന്ദിയുണ്ട് . ഇത്തരം പിന്തുണകളാണ് അചഞ്ചലമായി നിയമവഴിയിലൂടെ മുന്നോട്ടു പോകാൻ എന്നെ പ്രേരിപ്പിച്ചത്. തുടർന്നും സഹകരണങ്ങൾ പ്രതീക്ഷിക്കുന്നു .

advertisement

ഈ കേസ് അട്ടിമറിക്കാനും എന്നെ സ്വാധീനിക്കാനും എന്നെ ഇല്ലായിമ ചെയ്യാനും എന്നെ മലയാളസിനിമയിൽ നിന്ന് തന്നെ നിഷ്കാസനം ചെയ്യാനും സംഘടിതമായ ശ്രമമുണ്ടായിട്ടും അതിനെയെല്ലാം അതിജീവിച്ചു കുറ്റപത്രം സമർപ്പിക്കാൻ സാധിച്ചു എന്നുള്ളത് വലിയ വിജയമായി ഞാൻ കാണുന്നു . ഇത്തരം ശ്രമങ്ങൾ ഇപ്പോഴും നടക്കുന്നുണ്ടെങ്കിലും അതിനെയെല്ലാം എന്നെ സ്നേഹിക്കുന്ന പിന്തുണക്കുന്ന നല്ലവരായ ജനങ്ങളുടെ പിന്തുണയോട് കൂടി അതിജീവിക്കാൻ കഴിയുമെന്ന് ഞാൻ ഉറച്ചു വിശ്വസിക്കുന്നു .

മലയാളം വാർത്തകൾ/ വാർത്ത/Film/
കേരളാ ഫിലിം പ്രൊഡ്യൂസഴ്സ് അസോസിയേഷൻ ഭാരവാഹികൾക്കെതിരായ പരാതി; ഒടുവിൽ കുറ്റപത്രം സമർപ്പിച്ചെന്ന് സാന്ദ്ര തോമസ്
Open in App
Home
Video
Impact Shorts
Web Stories