തിരുവനന്തപുരം വട്ടിയൂര്‍ക്കാവിലെ ഗുരു ഗോപിനാഥ് നടനഗ്രാമത്തില്‍ മെയ് 14ന് രാവിലെ 11 മണിക്ക് നടന്ന ചടങ്ങില്‍ ചലച്ചിത്ര അക്കാദമി ചെയർമാൻ പ്രേംകുമാർ അധ്യക്ഷത വഹിച്ചു. സംസ്ഥാന ശിശുക്ഷേമ സമിതി ജനറല്‍ സെക്രട്ടറി ജി.എല്‍. അരുണ്‍ഗോപി, ഗുരു ഗോപിനാഥ് നടനഗ്രാമം സെക്രട്ടറി ശബ്‌ന ശശിധരന്‍, നടനും ക്യാമ്പ് ഡയറക്ടറുമായ രാജേഷ് ശര്‍മ്മ, ചലച്ചിത്ര അക്കാദമി സെക്രട്ടറി ഇന്‍ ചാര്‍ജ് ആര്‍. ശ്രീലാൽ, ജനറല്‍ കൗണ്‍സില്‍ അംഗങ്ങളായ കുക്കു പരമേശ്വരൻ, ജോബി എ.എസ്. അക്കാദമി ഡെപ്യൂട്ടി ഡയറക്ടർ (പ്രോഗ്രാംസ് ) എൻ.പി. സജീഷ് എന്നിവര്‍ പങ്കെടുത്തു. അന്തരിച്ച ചലച്ചിത്രകാരൻ ഷാജി എൻ. കരുണിനെ അനുസ്മരിച്ച് സി. അജോയ് സംസാരിച്ചു.
advertisement
ഉദ്ഘാടന ചടങ്ങിന് ശേഷം അടൂർ ഗോപാലകൃഷ്ണൻ കുട്ടികളുമായി സംവദിച്ചു. ഉച്ചക്ക് ശേഷം നടനും ക്യാമ്പ് ഡയറക്ടറുമായ രാജേഷ് ശർമ്മ അഭിനയ പരിശീലന പരിപാടി നയിച്ചു. 'ദൃശ്യഭാഷയ്ക്ക് ഒരാമുഖം' എന്ന വിഷയത്തിൽ നിരൂപകൻ കെ.ബി. വേണു ക്ലാസ്സെടുത്തു.
ഗുരു ഗോപിനാഥ് നടനഗ്രാമത്തിന്റെയും ശിശുക്ഷേമ സമിതിയുടെയും സഹകരണത്തോടെ 2025 മെയ് 14 മുതല്‍ 17 വരെ സംഘടിപ്പിക്കുന്ന ക്യാമ്പില്‍ എറണാകുളം മുതൽ തിരുവനന്തപുരം വരെയുള്ള ജില്ലകളിലെ 50 കുട്ടികള്‍ പങ്കെടുക്കുന്നുണ്ട്.
തുടർന്നുള്ള ദിവസങ്ങളിൽ പി. പ്രേമചന്ദ്രന്‍, വിധു വിന്‍സെന്റ്, കെ.ജി. ജയന്‍, മനോജ് കാന, അപ്പു ഭട്ടതിരി തുടങ്ങിയവര്‍ ക്‌ളാസെടുക്കും. ചലച്ചിത്രപ്രവര്‍ത്തകരുമായി കുട്ടികള്‍ സംവദിക്കും. 16ന് രാത്രി എട്ടു മണിക്ക് കവിയും മലയാളം മിഷന്‍ ഡയറക്ടറുമായ മുരുകന്‍ കാട്ടാക്കട നയിക്കുന്ന കാവ്യസംഗീത പരിപാടി ഉണ്ടായിരിക്കും. പഥേര്‍ പാഞ്ചാലി, ബൈസിക്കിള്‍ തീവ്‌സ്, എലിപ്പത്തായം, മോഡേണ്‍ ടൈംസ്, റെഡ് ബലൂണ്‍ തുടങ്ങിയ ചിത്രങ്ങള്‍ ക്യാമ്പില്‍ പ്രദര്‍ശിപ്പിക്കും.