TRENDING:

Premalu 2 | രണ്ടാം ഭാഗം 2025 ജൂണിൽ തുടങ്ങും; പ്രേമലുവിന്റെ ഒന്നാം പിറന്നാൾ ആഘോഷമാക്കി ഭാവന സ്റ്റുഡിയോസ്

Last Updated:

2024 ഫെബ്രുവരി 9ന് തീയറ്ററുകളിൽ എത്തിയ 'പ്രേമലു' ഗംഭീര വിജയമാണ് നേടിയത്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
മലയാള സിനിമാ ചരിത്രത്തിലെ തന്നെ ഏറ്റവും പണംവാരി പടങ്ങളിൽ ഒന്നായ പ്രേമലുവിന്റെ (Premalu movie) ഒന്നാം പിറന്നാൾ ആഘോഷമാക്കി ഭാവന സ്റ്റുഡിയോസ്. ഒന്നാം പിറന്നാൾ ദിനത്തിൽ ഏറെ രസകരമായ ഒരു വീഡിയോയിലൂടെയാണ് ഭാവന സ്റ്റുഡിയോസ് പ്രേമലുവിന് പിറന്നാൾ ആശംസകൾ നേർന്നത്. പ്രേമലുവിന്റെ രണ്ടാം ഭാഗം 2025 ജൂണിൽ ഷൂട്ട് തുടങ്ങും എന്നതിന്റെ സൂചനകളും വീഡിയോയിലുണ്ട്.
 പ്രേമലു
പ്രേമലു
advertisement

2024 ഫെബ്രുവരി 9ന് തീയറ്ററുകളിൽ എത്തിയ 'പ്രേമലു' ഗംഭീര വിജയമാണ് നേടിയത്. എല്ലാത്തരം പ്രേകഷകരെയും ഒരുപോലെ ആകർഷിച്ച ചിത്രം ഇന്ത്യ ഒട്ടാകെ തരംഗമായി മാറി. ഭാവന സ്റുഡിയോസിന്റെ ബാനറിൽ നസ്ലൻ, മമിത എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഗിരീഷ് എ.ഡി. സംവിധാനം ചെയ്ത ചിത്രം മലയാളത്തിന് പുറമേ തമിഴ്, തെലുങ്ക് ഭാഷകളിലേക്കും മൊഴിമാറ്റപ്പെടുകയും അവിടെയും വമ്പൻ വിജയം ആവർത്തിക്കുകയും ചെയ്തു.

ഒരു മലയാള ചിത്രത്തിന് ലഭിക്കുന്ന ഏറ്റവും വലിയ വിജയമാണ് ആന്ധ്രാ പ്രദേശ്, തെലങ്കാന സംസ്ഥാനങ്ങളിൽ ചിത്രത്തിന് ലഭിച്ചത്. രാജമൗലി, പ്രിയദർശൻ ഉൾപ്പടെയുള്ള പ്രശസ്ത സംവിധായകരുടെയെല്ലാം പ്രശംസ പിടിച്ചുപറ്റിയ ചിത്രത്തിന്റെ രണ്ടാം ഭാഗവും ഭാവന സ്റ്റുഡിയോസ് അനൗൺസ് ചെയ്തിരുന്നു.

advertisement

Summary: First birthday of Naslen Gafoor, Mamitha Baiju movie Premalu has been celebrated by its makers Bhavana Studios. It is also hinted that the second installment, titled Premalu 2.0., shall commence shooting in June 2025

മലയാളം വാർത്തകൾ/ വാർത്ത/Film/
Premalu 2 | രണ്ടാം ഭാഗം 2025 ജൂണിൽ തുടങ്ങും; പ്രേമലുവിന്റെ ഒന്നാം പിറന്നാൾ ആഘോഷമാക്കി ഭാവന സ്റ്റുഡിയോസ്
Open in App
Home
Video
Impact Shorts
Web Stories