TRENDING:

ആക്ഷനും, ഇമോഷനും പുരാണവും; മോഹൻലാൽ ചിത്രം 'വൃഷഭ' ഫസ്റ്റ് ലുക്ക്

Last Updated:

ഒരു രാജാവിന്റെ വേഷമാകും മോഹൻലാൽ അവതരിപ്പിക്കുക. തന്റെ മുന്നിലെ വാളിന്റെ മുകളിൽ കൈ വെച്ച് നിൽക്കുന്ന മോഹൻലാൽ ഒരു ശക്തമായ മറുപടി കൂടിയാണ് നൽകുന്നത്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ട് മോഹൻലാൽ നായകനായ 'വൃഷഭ'യുടെ അണിയറപ്രവർത്തകർ. മോഹൻലാലിന്റെ പിറന്നാൾ ദിവസമാണ് ആരാധകർക്ക് വേണ്ടി പോസ്റ്റർ പുറത്തിറക്കിയത്. ഫസ്റ്റ് ലുക്ക് പോസ്റ്ററിനൊപ്പം മോഹൻലാൽ പങ്കുവെച്ച വാചകങ്ങൾ ഇങ്ങനെ: "ഇത് പ്രത്യേകത നിറഞ്ഞതാണ്. എന്റെ ആരാധകർക്ക് വേണ്ടി ഞാൻ സമർപ്പിക്കുന്നു. കാത്തിരിപ്പ് അവസാനിക്കുന്നു. വൃഷഭയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത് വിടുന്നു."
വൃഷഭ
വൃഷഭ
advertisement

കണക്ട് മീഡിയ, ബാലാജി ടെലിഫിലിംസ് എന്നിവയുടെ ബാനറിൽ നന്ദ കിഷോർ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രം പുരാണത്തോടൊപ്പം ആക്ഷനും ഇമോഷനും ചേർന്നാണ് എത്തുക.

ഒരു രാജാവിന്റെ വേഷമാകും മോഹൻലാൽ അവതരിപ്പിക്കുക. തന്റെ മുന്നിലെ വാളിന്റെ മുകളിൽ കൈ വെച്ച് നിൽക്കുന്ന മോഹൻലാൽ ഒരു ശക്തമായ മറുപടി കൂടിയാണ് നൽകുന്നത്. ഒരു ഇതിഹാസ ചിത്രമായിട്ടാണ് പ്രേക്ഷകരുടെ മുന്നിലേക്ക് ചിത്രം എത്തുന്നത്.

ഒക്ടോബർ 16ന് റിലീസിനെത്തുന്ന ചിത്രം മലയാളം, തെലുങ്ക്, ഹിന്ദി, തമിഴ്, കന്നഡ ഭാഷകളിൽ റിലീസിനെത്തും. ശോഭ കപൂർ, എക്താ ആർ. കപൂർ, സി.കെ. പത്മകുമാർ, വരുൺ മാത്തൂർ, സൗരഭ് മിശ്ര, അഭിഷേക് എസ്. വ്യാസ്, വിശാൽ ഗുർനാനി, ജൂഹി പരെഖ് മെഹ്ത എന്നിവർ നിർമ്മിക്കുന്ന ചിത്രം ഇന്ത്യൻ സിനിമയിലെ ഇതിഹാസ ചിത്രങ്ങളുടെ പുതിയ ആവിഷ്കാരമായാണ് എത്തുക.

advertisement

ഇമോഷണൽ രംഗങ്ങൾക്കൊപ്പം ബ്രഹ്മാണ്ട ക്യാൻവാസിൽ ഒരുങ്ങുന്ന യുദ്ധ രംഗങ്ങൾ ഉൾപ്പെടെ വൃഷഭ വലിയ തരംഗം സൃഷ്ടിക്കാൻ ഒരുങ്ങുന്നു. പി.ആർ.ഒ. - ശബരി.

Summary: Mohanlal movie Vrusshabha dropped its first look poster on the birthday of the actor. Releasing on October 16, 2025, the movie comes in Malayalam, Telugu, Hindi, Tamil and Kannada languages. Mohanlal appears as an emperor. Vrusshabha is a unique combination of epic, action and emotion, all rolled into one. The film is coming amid heightened expectations

advertisement

മലയാളം വാർത്തകൾ/ വാർത്ത/Film/
ആക്ഷനും, ഇമോഷനും പുരാണവും; മോഹൻലാൽ ചിത്രം 'വൃഷഭ' ഫസ്റ്റ് ലുക്ക്
Open in App
Home
Video
Impact Shorts
Web Stories