'Technology is a useful servant but a dangerous master' എന്ന തത്വത്തിന്റെ ഒരു നേർക്കാഴ്ചകളുമായി സനിൽ തോമസ്സ് സംവിധാനം ചെയ്യുന്ന ഹ്രസ്വചിത്രമാണ് 'വോയ്സ്'.
ഏറെ ഉദ്വേഗം നിറഞ്ഞ കഥാസന്ദർഭങ്ങളിലൂടെ കടന്നുപോകുന്ന ഈ ചിത്രത്തിലെ കേന്ദ്ര കഥാപാത്രത്തെ സനിൽ തോമസ് തന്നെ അവതരിപ്പിക്കുന്നു. ഇതിനോടകം തന്നെ നിരവധി പുരസ്‌കാരങ്ങൾ ചിത്രത്തിന് ലഭിച്ചിട്ടുണ്ട്. ഹ്രസ്വചിത്ര വിഭാഗത്തിൽ ജയ്പൂർ അന്താരഷ്ട്ര ചലച്ചിത്ര മേളയിൽ മികച്ച സൗണ്ട് എഡിറ്ററിനുള്ള അവാർഡും മലബാർ സൗഹൃദവേദി ചലച്ചിത്രമേളയിലെ മികച്ച രണ്ടാമത്തെ ഹ്രസ്വചിത്രത്തിനുള്ള പുരസ്കാരവും 'വോയ്സ്' നേടി.
advertisement
പതിനെട്ട് പ്രമുഖ ഷോർട്ട് ഫിലിം ഫെസ്റ്റിവലുകളിൽ 'വോയാസ്' അവാർഡുകൾ നേടുകയും തിരഞ്ഞെടുക്കപ്പെടുകയും ചെയ്തിട്ടുണ്ട്. യൂണികോൺ ഡ്രീം റൈഡേഴ്സ് മോഷൻ പിക്ചേഴ്സാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ക്രിയേറ്റീവ് ഡയറക്ടർ- ഡിസ്നി ജെയിംസ്, തിരക്കഥ-ജോൺ എം. പ്രസാദ്, എഡിറ്റിംഗ്- അരവിന്ദ് മന്മഥൻ, ക്യാമറ- ശ്രീകാന്ത് ഇല, ബാക്ക്ഗ്രൗണ്ട് സ്കോർ- റോണി റാഫേൽ, സൗണ്ട് മിക്സ്- എം. ആർ. രാജകൃഷ്ണൻ.
സത്യം ഓഡിയോസിന്റെ യൂട്യൂബ് ചാനലാണ് 'വോയ്സ്' എന്ന ഹ്രസ്വചിത്രം റിലീസ് ചെയ്തത്. വാർത്ത പ്രചരണം- എ.എസ്. ദിനേശ്.
ഇമ്രാൻ ഖാന്റെ ശബ്ദത്തിൽ കിഴക്കിന്റെ വെനീസ്
ആലപ്പുഴയുടെ പ്രകൃതി സൗന്ദര്യം ആവോളം നിറഞ്ഞ ഒരു ഗാനം, അതാണ് 'കിഴക്കിന്റെ വെനീസ്' എന്ന മലയാളം ആൽബം സോംഗ്. വരികളിലെ വർണ്ണന കാഴ്ചകളിലേക്ക് എത്തിക്കാൻ സംവിധായകനായ വിഷ്ണു അശോക് പ്രത്യേകം ശ്രദ്ധിച്ചിട്ടുണ്ട്. മാത്രവുമല്ല, വരികൾ കൂടി ചേർത്ത ലിറിക്കൽ ഭാഗവും കൂടി കേഴ്വിക്കാർക്ക് ആസ്വദിക്കാവുന്നതാണ്. ഷാരോൺ കല്ലെപള്ളി എഴുതി സംഗീതം നൽകിയ ഗാനം പാടിയിരിക്കുന്നത് പ്രശസ്ത ഗായകനായ ഇമ്രാൻ ഖാനാണ്.
രഞ്ജിത്ത് മുരളി ചായാഗ്രഹണം നിർവ്വഹിച്ചിരിക്കുന്ന ഗാനത്തിന്റെ എഡിറ്റിംഗ് ബോബി രാജനാണ് ചെയ്തിരിക്കുന്നത്.
Summary: Here's all about Voice, an award-winning Malayalam short film and Kizhakkinte Venice, a music album. Kizhakkinte Venice is sung by singer Imran Khan. Both works are available on YouTube to watch