കുടുംബ പശ്ചാത്തലത്തിൽ മാസ് ആക്ഷൻ രംഗങ്ങളും ബന്ധങ്ങളുടെ തീവ്രതയുമൊക്കെ കാണിച്ചു പോകുന്ന ചിത്രമായിരിക്കും 'ആന്റണി' എന്നാണ് ട്രെയിലർ സൂചിപ്പിക്കുന്നത്. 'ആന്റണി' ആയി ജോജു ജോർജാണ് എത്തുന്നത്. ചെമ്പൻ വിനോദ്, നൈല ഉഷ, വിജയരാഘവൻ എന്നിവർക്കൊപ്പം അപ്പാനി ശരത്, സിജോയ് വർഗീസ്, ജുവൽ മേരി, ടിനി ടോം, ആർജെ ഷാൻ, ജിനു ജോസഫ്, പദ്മരാജ് രതീഷ്, രാജേഷ് ശർമ്മ, ശ്രീകാന്ത് മുരളി തുടങ്ങി വൻ താരനിര തന്നെ അണിനിരക്കുന്നു.
advertisement
രാജേഷ് വർമ്മ തിരക്കഥ ഒരുക്കുന്ന ചിത്രം നിർമ്മിക്കുന്നത് ഐന്‍സ്റ്റിന്‍ മീഡിയയുടെ ബാനറില്‍ ഐന്‍സ്റ്റിന്‍ സാക് പോള്‍ ആണ്. ജേക്സ് ബിജോയ് സംഗീതം ഒരുക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം നിർവ്വഹിച്ചിരിക്കുന്നത് രണദിവെ ആണ്.
എഡിറ്റിംഗ് - ശ്യാം ശശിധരൻ, പ്രൊഡക്ഷൻ കൺട്രോളർ - ദീപക് പരമേശ്വരൻ, കലാസംവിധാനം - ദിലീപ് നാഥ്, വസ്ത്രാലങ്കാരം - പ്രവീൺ വർമ്മ, മേക്കപ്പ് - റോണക്സ് സേവ്യർ, സ്റ്റിൽസ് - അനൂപ് പി ചാക്കോ, ചീഫ് അസോസിയേറ്റ് ഡയറക്ടർ - സിബി ജോസ് ചാലിശ്ശേരി, ആക്ഷൻ ഡയറക്ടർ - രാജശേഖർ, ഓഡിയോഗ്രാഫി - വിഷ്ണു ഗോവിന്ദ്, എക്സിക്യൂട്ടീവ് പ്രൊഡ്യുസർ - ഷിജോ ജോസഫ്, സഹനിർമാതാക്കൾ - സുശീൽ കുമാർ അഗ്രവാൾ, രജത്ത് അഗ്രവാൾ, നിതിൻ കുമാർ, ഗോകുൽ വർമ്മ & കൃഷ്ണരാജ് രാജൻ, ഡിജിറ്റൽ പ്രമോഷൻ - ഒബ്സ്ക്യൂറ എന്റർടൈൻമെന്റ്, പിആർഒ - ശബരി.