ഇന്ത്യൻ 3 തിയേറ്ററിൽ തന്നെ റിലീസ് ചെയ്യുമെന്നും മൂന്നാം ഭാഗം ഉറപ്പായും പ്രേക്ഷകർ സ്വീകരിക്കുമെന്നുമാണ് വികടന് നൽകിയ അഭിമുഖത്തിൽ ഷങ്കർ പറഞ്ഞത്. 'ഇന്ത്യൻ 2' വിന് ഇത്രയധികം വിമർശനങ്ങൾ താൻ ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ലെന്നും ചിത്രത്തിന്റെ മൂന്നാം ഭാഗം ഉറപ്പായും പ്രേക്ഷകർ സ്വീകരിക്കുമെന്നും ഷങ്കർ പറയുന്നു.രാംചരണിനെ നായകനാക്കി ഒരുങ്ങുന്ന 'ഗെയിം ചേഞ്ചർ' ആണ് ഇനി പുറത്തിറങ്ങാനുള്ള ഷങ്കർ ചിത്രം. ചിത്രം 2025 ജനുവരി 10-ന് തീയറ്ററുകളിലെത്തും. 'ഗെയിം ചേഞ്ചറിൽ ഞാൻ പൂർണ്ണ സംതൃപ്തനാണ്. രാംചരണിന് ഇതൊരു ലൈഫ് ടൈം കഥാപാത്രമാണ്. ഉജ്ജ്വലമായ തിരക്കഥയിൽ നിറഞ്ഞ ഒരു റേസി സിനിമയായിരിക്കും ഗെയിം ചേഞ്ചർ', ഷങ്കർ പറഞ്ഞു. സിദ്ധാർത്ഥ്, രാകുൽ പ്രീത് സിങ്, പ്രിയ ഭവാനി ശങ്കർ, കാളിദാസ് ജയറാം, ബോബി സിംഹ, ഗുരു സോമസുന്ദരം, മനോബാല, വെണ്ണെല കിഷോർ, ദീപ ശങ്കർ എന്നിവരായിരുന്നു ഇന്ത്യൻ 2 ലെ അഭിനേതാക്കൾ. ലൈക്ക പ്രൊഡക്ഷൻസും റെഡ് ജെയ്ന്റ് മൂവീസും ചേന്നാണ് ചിത്രം നിർമിച്ചത്.
advertisement