TRENDING:

കാന്താര 2: വീണ്ടും മരണം; പ്രധാന നടന്‍ സുഹൃത്തിന്റെ മെഹന്ദി ചടങ്ങിനിടെ കുഴഞ്ഞു വീണ് മരിച്ചു

Last Updated:

കാന്താരയുടെ ചിത്രീകരണത്തിന് ശേഷമാണ് താരം മെഹന്ദി ചടങ്ങിന് പങ്കെടുക്കുന്നതിനായി ഉഡുപ്പിയിലേക്ക് പോയത്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കാന്താര ചാപ്റ്റർ വണ്ണിലെ (കാന്താര 2) പ്രധാന നടനും കന്നഡ- തുളു ടെലിവിഷന്‍ താരവുമായ രാകേഷ് പൂജാരി (33) ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. തിങ്കളാഴ്ച പുലര്‍ച്ചെയായിരുന്നു അന്ത്യം. ഉഡുപ്പിയില്‍ സുഹൃത്തിന്റെ വിവാഹവുമായി ബന്ധപ്പെട്ട മെഹന്ദി ചടങ്ങിൽ പങ്കെടുക്കുന്നതിനിടെ കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
News18
News18
advertisement

കാന്താരയുടെ ചിത്രീകരണത്തിന് ശേഷമാണ് താരം മെഹന്ദി ചടങ്ങിന് പങ്കെടുക്കുന്നതിനായി ഉഡുപ്പിയിലേക്ക് പോയത്. ചിത്രത്തിൽ രാകേഷിന്റെ ഭാഗങ്ങൾ പൂർണമായും ചിത്രീകരിച്ച് കഴിഞ്ഞുവെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. കോമഡി കില്ലാഡികൾ 3 എന്ന റിയാലിറ്റി ഷോ ജേതാവാണ് രാകേഷ്. റിയാലിറ്റി ഷോയിലൂടെയാണ് താരം സിനിമയിൽ എത്തുന്നത്.നടന്റെ വിയോഗത്തില്‍ അസ്വാഭാവിക മരണത്തിന് കര്‍കാല ടൗണ്‍ പൊലീസ് കേസ് എടുത്തിട്ടുണ്ട്.

അതേസമയം, രണ്ടാഴ്ച മുമ്പാണ് കാന്താരയിൽ അഭിനയിക്കാൻ പോയ മലയാളി യുവാവ് മുങ്ങി മരിച്ചത്. വൈക്കം പള്ളപ്പർത്ത്ശേരി പട്ടശ്ശേരി മൂശാറത്തറ വീട്ടിൽ ഫൽഗുണന്റെയും രേണുകയുടെയും മകൻ കബിൽ ആണ് മരിച്ചത്. ഉച്ചഭക്ഷണത്തിന് ശേഷമുള്ള ഇടവേളയിൽ സഹപ്രവർത്തകരുമായി സൗപർണികാ നദിയിൽ കുളിക്കാൻ ഇറങ്ങിയ യുവാവ് ഒഴുക്കിൽ പെടുകയായിരുന്നു.തെയ്യം കലാകാരനായ കപിൽ ഒട്ടേറെ ടെലിഫിലിമുകളിൽ അഭിനയിച്ചിട്ടുണ്ട്. കപിലിന്‍റെ മരണത്തോടനുബന്ധിച്ച് സിനിമയുടെ ചിത്രീകരണം താൽക്കാലികമായി നിര്‍ത്തിവച്ചിരുന്നു.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Film/
കാന്താര 2: വീണ്ടും മരണം; പ്രധാന നടന്‍ സുഹൃത്തിന്റെ മെഹന്ദി ചടങ്ങിനിടെ കുഴഞ്ഞു വീണ് മരിച്ചു
Open in App
Home
Video
Impact Shorts
Web Stories