പരസ്യനിർമാണ രംഗത്ത് മുൻനിരയിലുള്ള സ്ഥാപനമാണ് നിർവാണ. ബംഗളൂരു കേന്ദ്രമായി പ്രവർത്തിക്കുന്ന ഈ സ്ഥാപനം പ്രകാശും അദ്ദേഹത്തിന്റെ ഭാര്യ സ്നേഹ ഐപ്പും ചേർന്നാണ് തുടങ്ങുന്നത്. ഹച്ചിനുവേണ്ടി നിർവാണ ചെയ്ത നായക്കുട്ടിയും വോഡഫോണിനുവേണ്ടി ചെയ്ത സൂസു സിരീസും ജനപ്രിയങ്ങളായ പരസ്യങ്ങളായിരുന്നു. വോഡഫോണിന്റെ 'സൂസു' പരസ്യങ്ങള്‍, ഷാരൂഖ് ഖാന്‍ അഭിനയിച്ച ദുബായ് ടൂറിസത്തിന്റെ 'ബി മൈ ഗെസ്റ്റ്' പരസ്യം,ഫഹദ് ഫാസിലും നസ്രിയയും ഒന്നിച്ച കാമറിയുടെ പരസ്യം എന്നിവ സംവിധാനം ചെയ്തത് പ്രകാശ് വര്‍മയാണ്. കാഡ്ബറി ജെംസിനും ഡയറി മിൽക്കിനും,
advertisement
ഇന്ത്യന്‍ റെയില്‍വേയ്ക്കും ഐഫോണിനും ഫെയ്‌സ്ബുക്കിനും വേണ്ടി പ്രകാശ് വര്‍മ പരസ്യചിത്രങ്ങള്‍ ഒരുക്കിയിട്ടുണ്ട്. കേരള, രാജസ്ഥാന്‍, മധ്യപ്രദേശ്, പശ്ചിമബംഗാള്‍, ഇന്‍ക്രഡിബിള്‍ ഇന്ത്യ ടൂറിസം പരസ്യങ്ങളും പ്രകാശ് സംവിധാനം ചെയ്തിട്ടുണ്ട്.
ആലപ്പുഴയില്‍ അധ്യാപകദമ്പതികളുടെ മകനായാണ് പ്രകാശ് വര്‍മയുടെ ജനനം. വി.കെ. പ്രകാശിന്റെ അസിസ്റ്റന്റായാണ് പരസ്യചിത്ര ലോകത്ത് എത്തിയത്. ആലപ്പുഴ എസ്ഡി കോളജിൽ നിന്നും ബിരുദപഠനം പൂർത്തിയാക്കിയ ശേഷം സിനിമാസംവിധാന മോഹവുമായി മലയാളസിനിമയിൽ സംവിധാനസഹായിയായി പ്രവർത്തിച്ച പ്രകാശ് വർമ ലോഹിതദാസ്, വിജി തമ്പി എന്നിവരുടെ ചിത്രങ്ങളിൽ സഹായിയായി പ്രവർത്തിച്ചിട്ടുണ്ട്. ദിലീപിനെ നായകനാക്കി ലാൽ ജോസ് ഒരുക്കിയ ‘ഏഴ് സുന്ദര രാത്രികളുടെ’ നിർമാതാവ് കൂടിയായിരുന്നു.
അതേസമയം തുടരും വിജയകരമായി പ്രദർശനം തുടരുകയാണ്. ഷണ്മുഖം എന്ന ടാക്സി ഡ്രൈവറായാണ് ചിത്രത്തില്‍ മോഹന്‍ലാല്‍ എത്തുന്നത്. ശോഭനയാണ് ചിത്രത്തിലെ നായിക. ബിനു പപ്പു, ഫർഹാൻ ഫാസിൽ, മണിയൻപിള്ള രാജു എന്നിവര്‍ക്കൊപ്പം നിരവധി പുതുമുഖങ്ങളും ചിത്രത്തില്‍ അണിനിരന്നിട്ടുണ്ട്.