രജപുത്ര വിഷ്വൽ മീഡിയയുടെ ബാനറിൽ എം. രഞ്ജിത്ത് നിർമ്മിക്കുന്ന ചിത്രം യുവനിരയിലെ ശ്രദ്ധേയനായ തരുൺ മൂർത്തിയാണ് (Tharun Moorthy) സംവിധാനം ചെയ്യുന്നത്.
റാന്നി സ്വദേശിയായ ഷൺമുഖം എന്ന സാധാരണക്കാരനായ ടാക്സി ഡ്രൈവറായി മോഹൻലാൽ ഈ ചിത്രത്തിൽ അഭിനയിക്കുന്നു. ഒരു സാധാരണക്കാരന്റെ കുടുംബ ജീവിതത്തിലെ രസകരമായ മുഹൂർത്തങ്ങളിലൂടെയാണ് ചിത്രം പുരോഗമിക്കുന്നത്.
മണിയൻപിള്ള രാജു, ഫർഹാൻ ഫാസിൽ, ബിനു പപ്പു, സംഗീത് കെ. പ്രതാപ്, ഇർഷാദ് അലി, ആർഷ ബൈജു, തോമസ് മാത്യു, ശ്രീജിത്ത് രവി, ജി. സുരേഷ്‌കുമാർ, ജെയ്‌സ് മോൻ, ഷോബി തിലകൻ, ഷൈജോ അടിമാലി, കൃഷ്ണപ്രഭ, റാണി ശരൺ എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു.
advertisement
കെ.ആർ. സുനിലിൻ്റെ കഥക്ക് തരുൺ മൂർത്തിയും, കെ.ആർ. സുനിലും ചേർന്നു തിരക്കഥ രചിച്ചിരിക്കുന്നു.
സംഗീതം - ജേക്‌സ് ബിജോയ്, ഛായാഗ്രഹണം - ഷാജികുമാർ, എഡിറ്റിംഗ്- നിഷാദ് യൂസഫ്, ഷഫീഖ് വി.ബി., എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ- അവന്റിക രഞ്ജിത്, കലാസംവിധാനം - ഗോകുൽ ദാസ്, മേക്കപ്പ് - പട്ടണം റഷീദ്, കോസ്റ്റ്യും ഡിസൈൻ -സമീരാ സനീഷ്, സൗണ്ട് ഡിസൈൻ - വിഷ്ണു ഗോവിന്ദ്, പ്രൊഡക്ഷൻ കൺട്രോളർ- ഡിക്സൻ പൊടുത്താസ്, പി.ആർ.ഒ.- വാഴൂർ ജോസ്.
Summary: Kolahalam, a dance number from Mohanlal, Shobana Malayalam movie Thudarum has dropped on YouTube to a massive response from film and music lovers alike. Directed by Tharun Moorthy, the music is set by Jakes Bejoy. Check it out here